മണ്ണാറശ്ശാല ആയില്യം
ഹരിപ്പാട്: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പുണര്‍തം, പൂയം, ആയില്യ മഹോത്സവം 22, 23, 24 തീയതികളില്‍ നടക്കും.പുണര്‍തം നാളായ 22 ന് വൈകിട്ട് 5ന് നടതുറപ്പ്. തുടര്‍ന്ന് വിശ്വപ്രസിദ്ധമായ ദീപക്കാഴ്ച, തുടര്‍ന്ന് രാത്രി 7 ന് ഡോ. ദീപ്തി ഓംചേരിഭല്ലയുടെ മോഹിനിയാട്ടം. പൂയം നാളായ 23ന് രാവിലെ 6 ന് ഭാഗവത പാരായണം, 7.30 ന് ഭക്തിഗാനസുധ, 9.30 ന് സദ്ഗുരു രമാദേവിയമ്മയുടെ ആത്മീയ പ്രഭാഷണം, 10.30 ന് സംഗീതക്കച്ചേരി, ഉച്ചയ്ക്ക് 1 ന് പാഠകം. 2.30 ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 4.30ന് ഇരട്ട തായമ്പക, 6.30ന് സംഗീതക്കച്ചേരി, രാത്രി 930 ന് കഥകളി കഥകള്‍ നളചരിതം മൂന്നാം ദിവസം, ബകവധം.
ആയില്യം നാളായ 24 ന് രാവിലെ 6 ന് ഭാഗവത പാരായണം, 8 ന് സംഗീത സദസ്സ്, 12.30ന് അക്ഷരശ്ലോകം, 1 നും 2 നും മദ്ധ്യേ ചരിത്രപ്രസിദ്ധമായ ആ യില്യം എഴുന്നള്ളത്ത്, പഞ്ചവാദ്യം, സര്‍പ്പം പാട്ട് തറയില്‍ വഞ്ചിപ്പാട്ട്, 2 ന് സംഗീതാര്‍ച്ചന, വൈകിട്ട് 5ന് നങ്ങ്യാര്‍ കൂത്ത്, 6.30ന് തിരുവാതിര, രാത്രി 8 ന് നൃത്ത പരിപാടി.10 ന് നൃത്തനാടകം. വൈകിട്ട്4 ന് ആയില്യംപൂജ നടക്കും. തുടര്‍ന്ന്‌നൂറുംപാലും, ഗുരുതി, രാത്രി വൈകി തട്ടിന്മേല്‍ നൂറുംപാലും നടക്കും. ആയില്യം നാളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഇല്ലത്ത് നിലവറയോട് ചേര്‍ന്നുള്ള തെക്കേതളത്തില്‍ വലിയ അമ്മ ഉമാദേവി അന്തര്‍ജ്ജനം ഭക്തര്‍ക്ക് ദര്‍ശനം നല്‍കും.പൂയം നാളില്‍ പകല്‍ 11 മുതലും ആയില്യം നാളില്‍ രാവിലെ 10 മുതലും ക്ഷേത്രത്തിന് സമീപം മണ്ണാറശ്ശാല യു.പി.സ്‌കൂളില്‍ പ്രസാദമൂട്ട് നടക്കും. ആയില്യം നാളില്‍ ഉച്ച: പൂജയ്ക്ക് ശേഷം ക്ഷേത്രനടയിലും എഴുന്നള്ളത്തിന് ശേഷം സര്‍പ്പം പാട്ട് തറയിലും തൃശൂര്‍ മുണ്ടൂര്‍ മാരാത്ത് സഹോദരന്മാരുടെ വിശേഷാല്‍ പഞ്ചവാദ്യം നടക്കും. രാത്രി 7.30 ന് ശേഷം ആയില്യംപൂജ നടക്കുന്ന സമയത്ത് അമ്പലപ്പുഴ വിജയകുമാറിന്റെ വിശേഷാല്‍ സോപാനസംഗീതം ഉണ്ടാകും. പൂയം നാളില്‍ രാത്രി 10 ന് നട അടയ്ക്കും. ആയില്യം നാളില്‍ പുലര്‍ച്ചെ ,4 ന് നടതുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."