ബി.ജെ.പി പ്രാദേശിക നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി എ.എം ആരിഫ് എം.എല്‍.എ
അരൂര്‍: ബി.ജെ.പി. പ്രാദേശീയ നേത്യത്വത്തിന്റെ രാഷ്ട്രീയ സദാചാര വിരുദ്ധ നടപടിക്കെതിരെ പ്രതികരിക്കണമെന്ന് ആരിഫ് എം.എല്‍.എ. അരൂര്‍ നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ തങ്ങളുടെതാക്കി മാറ്റാനുള്ള ബി.ജെ.പി. പ്രാദേശീക നേതൃത്വത്തിന്റെ നടപടിയെ സംസ്ഥാന നേത്യത്വം ഇടപെട്ട് വിലക്കണമെന്ന് അരൂര്‍ എം.എല്‍.എ. എ.എം.ആരിഫ് ആവശ്യപ്പെട്ടു.
മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എം.എല്‍.എ.യുടെ നേത്യത്വത്തില്‍ മറ്റു ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി നടപ്പിലാക്കിവരുന്ന പദ്ധതികള്‍ക്ക് വരുന്ന കാലതാമസം മുതലെടുത്ത് സമരപ്രഹസനം നടത്തുന്ന ബി.ജെ.പി. അരൂരിന്റെ വികസനം തങ്ങളുടെതാക്കിമാറ്റുനുള്ള ശ്രമമാണ് നടത്തുന്നത്.
തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രി താലൂക്ക് നിലവാരത്തിലേക്ക് ഉയര്‍ത്തിയെങ്കിലും ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍തല നടപടി അവസാനഘട്ടത്തിലാണ്. അടിയന്തിരമായി നാല് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞു.
ഇതില്‍ വിളറിപൂണ്ട ബി.ജെ.പി. നേതൃത്വം ആശുപത്രിയുടെ വികസനമുയര്‍ത്തി സമരത്തിന് ഇറങ്ങാന്‍ ഒരുങ്ങുകയാണ്. എട്ടുകാലി മമ്മൂഞ്ഞിനെ തോല്‍പിക്കുന്ന തരത്തിലുള്ള ഇത്തരം നടപടി രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്നതല്ലന്ന് എം.എല്‍.എ പറഞ്ഞു.
അരൂര്‍-അരൂക്കുറ്റി റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന് തടസ്സമായി നിന്നിരുന്ന പി.ഡബ്ലിയു.ഡി.യുമായി വാട്ടര്‍ അതോറിറ്റിക്ക് നിന്നിരുന്ന തര്‍ക്കം എം.എല്‍.എ ഇടപെട്ട് പരിഹരിച്ചിരുന്നു. വാട്ടര്‍ അതോറിറ്റിയെ കൊണ്ട് റോഡ് നിര്‍മ്മാണത്തിനായുള്ള ഫണ്ട് പി.ഡബ്ലിയു.ഡി.ക്ക്
കൈമാറി റോഡ് പണി തുടങ്ങനിരിക്കേ ബി.ജെ.പി.യുടെ പ്രാദേശീയ നേത്യത്വം സമരാഭാസവുമായി രംഗത്ത് എത്തിയിരിക്കുന്നു. ഒരുവശത്ത് എം.എല്‍.എയും ജനപ്രതിനിധികളും ചേര്‍ന്ന് നാടിന്റെ വികസനത്തിനായി കൈകോര്‍ക്കുമ്പോള്‍ അവരുടെ നേട്ടങ്ങളെ വെടക്കാക്കിതനിക്കാക്കി മാറ്റുന്നതിനുള്ള തന്ത്രവുമായി ബി.ജെ.പി പ്രാദേശിക നേതൃത്വം ഇറങ്ങിയിരിക്കുകയാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."