HOME
DETAILS
MAL
നിയന്ത്രണംവിട്ട മിനിലോറി മതിലിലിടിച്ച് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരുക്ക്
backup
October 11 2016 | 18:10 PM
ആലുവ : നിയന്ത്രണം വിട്ട മിനിലോറി മതിലിലിടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്. ആലുവ-പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി റൂട്ടില്‍ എന്‍.കെ ഒഡിറ്റോറിയത്തിന് സമീപത്തായി ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. തമിഴ്‌നാട്ടില്‍നിന്നും വാഴയ്ക്കയുമായി പറവൂര്‍ മാര്‍ക്കറ്റിലേക്ക് പോയ മിനിലോറിയാണ് നിയന്ത്രണം തെറ്റി റോഡരികിലുള്ള മതിലില്‍ ഇടിച്ച് നിന്നത്.
അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഈ ഭാഗത്ത് ഒരാഴ്ചക്കുള്ളില്‍ നടക്കുന്ന എട്ടാമത്തെ വാഹനാപകടമാണിത്. എല്ലാ അപകടങ്ങളിലും തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഈ ഭാഗത്ത് നിത്യമായി നടക്കുന്ന അപകടങ്ങള്‍ക്കെതിരെ പൊലിസ് ശ്രദ്ധ പുലര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷെമീര്‍ കല്ലുങ്കല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."