പാലാരിവട്ടം മേല്‍പ്പാലം ഇന്ന് ഗതാഗതത്തിന് തുറന്നുകൊടുക്കും
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും. ദേശീയപാതയില്‍ സ്‌പൈസസ് ബോര്‍ഡ് ഓഫീസിനു സമീപത്തുനിന്ന് തുടങ്ങി എസ്.ബി.ഐക്കു മുന്നില്‍ അവസാനിക്കുന്ന രീതിയിലാണ് മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്. പാലം ഗതാഗത യോഗ്യമാകുന്നതോടെ ദേശീയപാത 47 ലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് സുഗമമായി യാത്രചെയ്യാന്‍ സാധിക്കും.
കൊച്ചി നഗരത്തില്‍ പ്രവേശിക്കാതെ തന്നെ ദീര്‍ഘയാത്ര നടത്തുന്ന നിരവധി വാഹനങ്ങള്‍ക്ക് ഇനിമുതല്‍ പൈപ്പ്‌ലൈന്‍ സിഗ്നലില്‍ കിടക്കാതെ ചീറിപ്പായാന്‍ കഴിയും. സ്പീഡ് പദ്ധതിയുള്‍പ്പെടുത്തി 2014 സെപ്റ്റംബര്‍ ആദ്യം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച മേല്‍പ്പാലം രണ്ട് വര്‍ഷത്തിനുശേഷമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 750 മീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം.മേല്‍പ്പാലത്തിന് മാത്രം 442 മീറ്ററാണ് ദൈര്‍ഘ്യം. നാലുവരി ഫൈ്‌ളഓവര്‍ 19 സ്പാനുകളാണ് ഉയര്‍ത്തിയിട്ടുള്ളത്. ഒന്‍പത് മീറ്റര്‍ വീതിയില്‍ ഫൈ്‌ളഓവറിന്റെ ഇരു വശത്തും സര്‍വീസ് റോഡുകളും ഇതിനോപ്പം പൂര്‍ത്തിയായി. കാക്കനാട്ടേക്കും പാലാരിവട്ടം ജഗ്ഷനിലേക്കും ട്രയിലറുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ കടന്ന് പോകാന്‍ ആറ് മീറ്റര്‍ ഉയരവും ഉയരപാതക്കുണ്ട്.
സംസ്ഥാന റോഡ്‌സ് ആന്‍ഡ് ബിഡ്ജസ് കോര്‍പ്പറേഷന്(ആര്‍.ബി.ഡി.സി.കെ)വേണ്ടി ആര്‍.ഡി.എസ് പ്രൊജക്ട്‌സ് എന്ന കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല. കേരളത്തില്‍ ആദ്യമായി ഒറ്റ തൂണില്‍ നാലുവരി മേല്‍പ്പാലം നിര്‍മിച്ചതെന്ന പ്രത്യേകതയും ഇതിനുണ്ട്. പാലം നിര്‍മാണത്തിന് വൈദ്യുതി ലൈനുകളും ജല അതോറിറ്റി പൈപ്പുകള്‍, ബി.എസ്.എന്‍.എല്‍ കേബില്‍ എന്നിവ മാറ്റി സ്ഥാപിക്കുന്നതിന് 50 ലക്ഷം ചിലവായിട്ടുണ്ട്..
കൊല്ലം ബൈപാസ് ഉള്‍പ്പെടെ നിരവധി റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആര്‍.ഡി.എസ് പ്രോജക്ട് ലിമിറ്റഡ് നിര്‍മിച്ച പാലത്തിന് 41.27കോടി രൂപയാണ് വകയിരുത്തിയത്. എന്നാല്‍ ഇതുവരെ 37 കോടി രൂപയാണ് ചെലവായത്.
സ്ഥലമേറ്റെടുപ്പും നിര്‍മാണവും ഉള്‍പ്പെടെ 72.6 കോടി രൂപയുടേതായിരുന്നു പദ്ധതി. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍, മുന്‍ എം.പി പി.രാജീവ് തുടങ്ങിയവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."