റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം: യൂത്ത്ലീഗ്
പട്ടാമ്പി: പട്ടാമ്പിയില്‍ തകര്‍ന്നുകിടക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് മുസ്ലിംയൂത്ത്ലീഗ് നിയോജകമണ്ഡലം പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. പട്ടാമ്പിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കും പാലക്കാട്ടേക്കുമുള്ള റോഡുകള്‍ തകര്‍ന്നിട്ട് മാസങ്ങളായി. ടൗണിലും റോഡ് പാടെ തകര്‍ന്നുകിടപ്പാണ്. സാധാരണ നടക്കാറുള്ള അറ്റകുറ്റപ്പണി പോലും നടക്കുന്നില്ല. അധികൃതര്‍ അലംഭാവം വെടിയണമെന്നും യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് നടക്കുന്ന മുസ്ലിംയൂത്ത്ലീഗ് സംസ്ഥാനസമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്കി. പട്ടാമ്പി സി.എച്ച്. സൗധത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് സി.എ. റാസി അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് സി.എ. സാജിത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം അഡ്വ. കെ.സി. സല്മാന്, ജില്ലാ വൈസ്പ്രസിഡണ്ടുമാരായ മുസ്തഫ തങ്ങള്‍, വി.പി. ഫാറൂഖ്, മണ്ഡലം ജനറല്‍സെക്രട്ടറി കെ.എ. റഷീദ്, കെ.എം.എ. ജലീല്‍, കെഎം. കുഞ്ഞിമുഹമ്മദ്, ടി. മൂജീബ്, കെ. സദഖത്തുള്ള, എ.കെ.എം. ഹനീഫ, ഇസ്മായില്‍ വിളയൂര്‍, വി.എം. ഷരീഫ്, പി.ടി. ഹംസ സംസാരിച്ചു. വി. സൈനുദ്ദീന്‍, സൈതലവി വടക്കേതില്‍, നൗഷാദ് മാസ്റ്റര്‍, വി. സുഹൈല്‍, കെ. മുഹമ്മദ് ഷാഫി, പി. സൈഫുദ്ദീന്, ഷരീഫ് മാസ്റ്റര്‍ ഓങ്ങല്ലൂര്‍, എ.കെ. അലി, സി. മുഹമ്മദ് മുസ്തഫ, എം. അബ്ബാസ്, ഒ.ടി. സാബിര്‍, കെ. ഷഫീഖ്, എം.പി. താഹിര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."