പട്ടയമില്ല: നാലു സെന്റ് കോളനികളില്‍ ദുരിത ജീവിതം
കൂറ്റനാട്: പട്ടയം ലഭിക്കാത്തതിനാല്‍ നാഗലശ്ശേരി പഞ്ചായത്തിലെ നാലു സെന്റ് കോളനിയിലെ കുടുംബങ്ങള്‍ ദുരിതത്തില്‍.നാഗലശ്ശേരി പഞ്ചായത്തിലെ നാല് സെന്റ് കോളനികളാണ് പട്ടയമില്ലാതെ പ്രയാസപ്പെടുന്നത്.പട്ടികജാതി വകുപ്പിന്റെ സ്ഥലത്താണ് നാലു സെന്റ് കോളനികള്‍ വര്‍ഷങ്ങളായി പട്ടയം വാങ്ങി നല്‍കാമെന്ന വാഗ്ദാനങ്ങള്‍ ഉണ്ടായങ്കിലും നടപടികളൊന്നുമായില്ലന്ന് കോളനിവാസികള്‍ പറയുന്നു. പട്ടയം ലഭിക്കാത്തതുമൂലം ലോണടുക്കാനും മറ്റും സാധിക്കുന്നില്ല. തൊഴുക്കാട് നാലു സെന്റ് കോളനി, വലിയപറമ്പ് നാലു സെന്റ കോളനി 22 വര്‍ഷത്തോളമായി നൂറിലധികം കുടുംബങ്ങളാണ് നാലു സെന്റ് കോളനികളിലായി ജിവിക്കുന്നത്. ലക്ഷം വീടുകോളനികള്‍, പട്ടികജാതി കോളനികള്‍, തുടങ്ങി ഭൂരിപക്ഷം കോളനികള്‍ക്കും പട്ടയം ലഭിച്ചു കഴിഞ്ഞതിനാല്‍ വലിയ ബുദ്ധിമുട്ടില്ല. നാലു സെന്റ് കോളനികള്‍ക്ക് പട്ടയം ലഭിക്കാത്ത പ്രശ്‌നം പലതവണ താലൂക്ക് സഭകളില്‍ ഉന്നയിച്ചിരുന്നങ്കിലും ഒരു നീക്കവും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നിരവധി തവണ ഈ ആവശ്യവുമായി ഓഫിസുകള്‍ കയറിയിറങ്ങിയതായി പഞ്ചായത്ത് അതികൃതര്‍ പറയുന്നു. താലൂക്‌സഭകളില്‍ പ്രശ്‌നം ഉന്നയിച്ചതിനു ശേഷം പട്ടികജാതി വികസന ഓഫീസിലേക്കും വില്ലേജ് ഓഫീസിലേക്കും കത്തയച്ചിരുന്നതായാണ് താലൂക്ക് അതികൃതര്‍ പറയുന്നത്.എന്നാല്‍ ഇതു സംബന്ധിച്ച പരാതിയോ രേഖകളോ കത്തോ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ലന്നാണ് പട്ടികജാതി വികസന ഓഫിസില്‍ നിന്നും പറയുന്നത്. സഭയില്‍ എടുക്കുന്ന പല തീരുമാനങ്ങളും കടലാസില്‍ ഒതുങ്ങുന്നതായി ആക്ഷേപമുണ്ട്. താമസിക്കുന്ന സ്ഥലത്തിന്റെ ആധാരമോ അധികാരമോകയ്യിലില്ലാതെ ഫലത്തില്‍ പുറമ്പോക്കിലല്ലെങ്കിലും അത്ര തന്നെ ദുരിതമാര്‍ന്ന ജീവിതമാണ് നാല് സെന്റ് കോളനികളിലേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."