നെല്ലിയാമ്പതി താഴ്‌വരയിലുംആഫ്രിക്കന്‍മുഷി കൃഷി കൊല്ലങ്കോട് എലവഞ്ചേരി പ്രദേശത്ത് 8 കേന്ദ്രങ്ങള്‍
പാലക്കാട്: ജില്ലയുടെ കിഴക്കന്‍ മേഖലകളിലെ അനധികൃത മുഷി വളര്‍ത്ത് നെല്ലിയാമ്പതി മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. വിവിധ വകുപ്പുകളുടെയും ജനങ്ങളുടെയും പ്രതിഷേധം ഉയര്‍ന്നതിനാലാണ് നടപടികള്‍ ഭയന്ന് മലയോര ഗ്രാമങ്ങളിലേക്ക് ചേക്കേറിയത്. എലവഞ്ചേരി, തെങ്ങോട്, മണ്ണാംപള്ളം, വാഴപ്പുഴ, വേങ്ങപ്പാറ, ചാളപ്പൊറ്റ, കടമ്പല്‍കാട്, കരിങ്കുളം എന്നി കൊല്ലങ്കോട് എലവഞ്ചേരി വില്ലേജുകളിലെ മലയോര ഗ്രാമങ്ങളിലെ നെല്‍പാടങ്ങളിലേക്കാണ് വ്യാപിക്കുന്നത്. കാര്‍ഷിക സബ്‌സിഡിയും, കാര്‍ഷിക സൗജന്യ വൈദ്യുതിയും ഉപയോഗിച്ചാണ് അറവുശാല മാലിന്യങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ജനാരോഗ്യപ്രശ്‌നവും, ജൈവ നാശവും വിതക്കുന്ന ആഫ്രിക്കന്‍ മുഷി വ്യാപിക്കുന്നത്. കിഴക്കന്‍ മേഖലയിലെ അനധികൃത മുഷിവളര്‍ത്തുന്നവരാണ് ഇരുപൂവല്‍ കൃഷിയെടുക്കുന്ന പാടശേഖരങ്ങളിലെ നെല്‍വയലുകള്‍ കരാറിനെടുത്ത് ആഫ്രിക്കന്‍ മുഷി കൃഷി ചെയ്യാന്‍ തുടങ്ങിയത്. പാലക്കാട,് അന്യജില്ലകളിലെ മാലിന്യം തള്ളുന്ന കേന്ദ്രമായി മാറുന്നു. മെഡിക്കല്‍ വേസ്റ്റ് തള്ളുന്ന മലമ്പുഴയിലെ ഐ.എം.എ.യുടെ ഇമേജും, നീറ്റാജലാറ്റിന്‍ രാസമാലിന്യം തള്ളിയ മുതലമടയും ഇപ്പോള്‍ അറവുശാല മാലിന്യം തള്ളുന്ന മുഷിവളര്‍ത്തുന്ന നെല്‍വയലുകളും മാലിന്യ നിക്ഷേപകേന്ദ്രങ്ങളായി മാറുകയാണ്. ഇറച്ചിമാലിന്യങ്ങള്‍ തള്ളിയിടുന്നപ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ തെരുവുനായകള്‍ കൂട്ടമായി എത്തുന്നുണ്ടന്ന് നാട്ടുകാരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."