HOME
DETAILS

കരിപ്പൂരിലെ പുതിയ ഐ.എല്‍.എസ് പ്രവര്‍ത്തന രഹിതം

  
backup
October 11 2016 | 19:10 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%90-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d



കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാനങ്ങളെ സുരക്ഷിത ലാന്റിങിന് സഹായിക്കുന്ന പുതിയ ഇന്‍സ്ട്രുമെന്റല്‍ ലാന്റിങ് സിസ്റ്റം(ഐ.എല്‍.എസ്) നിര്‍മാണം പൂര്‍ത്തിയായെങ്കിലും കാര്യക്ഷമതാ പരിശോധന വൈകുന്നതിനാല്‍ പ്രവര്‍ത്തനക്ഷമമാക്കാനായില്ല.
വിമാനത്താവളത്തില്‍ പുതുതായി ഒരുക്കിയ ഇന്‍സ്ട്രുമെന്റല്‍ ലാന്റിങ് സിസ്റ്റമാണ് പരിശോധന നടത്താന്‍ ഡല്‍ഹിയില്‍ നിന്ന് കാലിബറേഷന്‍ വിമാനം എത്താത്തതിനാല്‍ പ്രവര്‍ത്തനക്ഷമമാക്കാനാകാതെ കിടക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് വിദഗ്ധ സംഘമെത്തിയാണ് രണ്ടു മാസം മുമ്പ് ഐ.എല്‍.എസ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
കരിപ്പൂരില്‍ 25 വര്‍ഷം പഴക്കുമുളള പഴയ ഇന്‍സ്ട്രുമെന്റല്‍ ലാന്റിങ് സിസ്റ്റത്തിന് പകരമാണ് പുതിയത് സ്ഥാപിക്കുന്നത്. രണ്ട് ഐ.എല്‍.എസാണ്  കരിപ്പൂരിലുളളത്. റണ്‍വെ നവീകരണത്തിന്റെ ഭാഗമായി ഇവ  മാറ്റിസ്ഥാപിച്ചിരുന്നു. ഇവയില്‍ ഒരെണ്ണം പ്രവര്‍ത്തിക്കുന്നത് മൂലമാണ് മഴക്കാലത്തും മഞ്ഞുകാലത്തും വിമാനങ്ങള്‍ സുരക്ഷിതമായി  വന്നിറങ്ങുന്നത്.
രണ്ടാമത്തേതാണ് പുതിയ സംവിധാനങ്ങളോടെ പുനഃസ്ഥാപിച്ചത്. ഇന്ത്യയില്‍ മുഴുവന്‍ വിമാനത്താവളങ്ങളിലും പരിശോധനക്ക് ഒരു കാലിബറേഷന്‍ വിമാനം മാത്രമെ അയക്കാനുള്ളൂവെന്നും അതിനാലാണ് പരിശോധന വൈകുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്.
മഴയിലും മഞ്ഞിലും വിമാനങ്ങള്‍ക്ക് കൃത്യമായി റണ്‍വെയില്‍  ഇറങ്ങാനായി നേര്‍രേഖ കാണിക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് ഇന്‍സ്ട്രുമെന്റല്‍ ലാന്റിങ് സിസ്റ്റം. മലകളാല്‍ ചുറ്റപ്പെട്ട കരിപ്പൂരില്‍ കനത്ത മഴയിലും  മഞ്ഞിലും  മേഘങ്ങള്‍ താഴ്ന്നിറങ്ങുന്ന പ്രതിഭാസം സാധാരണമാണ്. ഇതോടെ റണ്‍വെയിലിറങ്ങാനാവാതെ മറ്റുവിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടേണ്ട  ഗതികേടാണുളളത്. രണ്ട് ഐ. എല്‍. എസുകളുടെ സഹായത്തോടെ മാത്രമേ ഇത്തരം അവസരങ്ങളില്‍ കരിപ്പൂരില്‍ സുരക്ഷിതമായി വിമാനം ഇറക്കാനാവൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago