HOME
DETAILS

മൈക്രോസോഫ്റ്റ് പണി തുടങ്ങി; സ്ഥാപനങ്ങളില്‍നിന്ന് പിഴ ഈടാക്കാന്‍ നിര്‍ദേശം

  
backup
October 11 2016 | 19:10 PM

%e0%b4%ae%e0%b5%88%e0%b4%95%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b8%e0%b5%8b%e0%b4%ab%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%bf-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99

നിലമ്പൂര്‍: വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം പകര്‍പ്പ് ഉപയോഗിച്ചുവരുന്നവര്‍ക്കെതിരേ മൈക്രോസോഫ്റ്റ് കമ്പനി നടപടി തുടങ്ങി. കമ്പനിയുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങളില്‍ രഹസ്യ പരിശോധനയും ആരംഭിച്ചു.

 

ഓരോ യൂനിവേഴ്‌സിറ്റികളും ആറുകോടി രൂപയോളം ഇത്തരത്തില്‍ പിഴ  ഒടുക്കാനുണ്ടെന്നാണ് വിവരം. 20 മുതല്‍ 50 കമ്പ്യൂട്ടറുകള്‍ വരെ  ഉപയോഗിക്കുന്ന കോളജുകള്‍ ലക്ഷങ്ങളാണ് പിഴ അടക്കാനുള്ളത്.


എന്നുമുതല്‍  വ്യാജന്‍ ഉപയോഗിക്കുന്നുവെന്ന വിവരങ്ങള്‍ സഹിതമാണ് പിഴയടക്കാന്‍ വേണ്ടി ഓരോ  സ്ഥാപനത്തിലേക്കും മൈക്രോസോഫ്റ്റ്  നിര്‍ദേശം  നല്‍കിയിരിക്കുന്നത്.  ഓണ്‍ലൈന്‍ വഴിയാണ് ഓരോ സ്ഥാപനങ്ങളുടെയും വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റം വ്യാജനാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 

മൈക്രോസോഫ്റ്റിന്റെ ഡല്‍ഹി ആസ്ഥാനമായുള്ള യൂനിറ്റില്‍ നിന്നുമാണ് കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം പകര്‍പ്പാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്.


കൊച്ചിയിലുള്ള മൈക്രോസോഫ്റ്റ് അംഗീകൃത ഏജന്‍സിയില്‍ നിന്നാണ് കേരളത്തിലെ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നല്‍കിയത്. സംസ്ഥാനത്തെ യൂനിവേഴ്‌സിറ്റികള്‍, കോളജുകള്‍, മറ്റു എയ്ഡഡ് സ്ഥാപനങ്ങള്‍ എന്നിവ ഓണ്‍ലൈനിലൂടെ പരിശോധിച്ചു വരികയാണ്.

 

ഇതുപ്രകാരം യൂനിവേഴ്‌സിറ്റികള്‍, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കോളജുകള്‍ എന്നിവിടങ്ങളില്‍ പിഴ ഒടുക്കുവാനുള്ള ഇമെയില്‍ സന്ദേശം കഴിഞ്ഞ ദിവസങ്ങളില്‍ മൈക്രോസോഫ്റ്റ് അയച്ചിട്ടുണ്ട്. പലരും സമയപരിധി ആവശ്യപ്പെട്ടിരിക്കുകയാണ്.

 

വിന്‍ഡോസ് 10ന് ഒറിജിനല്‍ സിഡിക്ക് 15000 രൂപയോളമാണ് വില. സൗജന്യമായി വിന്‍ഡോസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ 93 ശതമാനത്തിലധികം സ്ഥാപനങ്ങളിലും വിന്‍ഡോസിന്റെ പകര്‍പ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ചില സ്ഥാപനങ്ങള്‍ ലിനക്‌സ് ഉപയോഗിക്കുന്നുണ്ടെങ്കിലും യൂസര്‍ ഫ്രന്റ്‌ലി എന്ന തരത്തില്‍ വിന്‍ഡോസിനെ തന്നെയാണ് ആശ്രയിക്കുന്നത്.

 


കോര്‍പ്പറേറ്റ് കമ്പനികളും വ്യവസായ കേന്ദ്രങ്ങളും ഇത്തരത്തില്‍ വ്യാജന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കംപ്യൂട്ടറുകള്‍ ഫോര്‍മാറ്റ് ചെയ്താലും പ്രത്യേക കോഡ് ഉപയോഗിച്ച്  എന്നു മുതല്‍ ഉപയോഗിച്ചു എന്നു കണ്ടെത്താനാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍ക്കാര്‍, സ്വകാര്യ കമ്പനികളും പരിശോധിക്കുമെന്നാണ് സൂചന.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago