HOME
DETAILS

സാംസങ് ഗാലക്‌സി നോട്ട്-7 നിര്‍മാണം നിര്‍ത്തി

  
backup
October 11 2016 | 19:10 PM

%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b4%99%e0%b5%8d-%e0%b4%97%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-7-%e0%b4%a8

സിയൂള്‍: ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ചതിനെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ സാംസങ് തങ്ങളുടെ ഏറ്റവും നൂതന ഫോണായ ഗാലക്‌സി നോട്ട്-7 ന്റെ നിര്‍മാണം നിര്‍ത്തി. ദക്ഷിണ കൊറിയന്‍ സ്ഥാപനമാണ് സാംസങ്. നേരത്തെ ഫോണിന്റെ വില്‍പന നിര്‍ത്തിവച്ചിരുന്നു. ഏറ്റവും നൂതന സാങ്കേതിക സംവിധാനമുണ്ടെന്ന് അവകാശപ്പെട്ടാണ് സാംസങ് ഈയിടെ നോട്ട്-7 വിപണിയിലിറക്കിയത്. ഫോണ്‍ കൈവശമുള്ളവര്‍ അത് സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കണമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഫോണ്‍  നല്‍കിയാല്‍ പണം തിരികെ നല്‍കുകയോ മറ്റ് ഫോണുകള്‍ നല്‍കുകയോ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും സാംസങ് പറഞ്ഞു.
അരലക്ഷത്തിലേറെ ഇന്ത്യന്‍ രൂപയാണ് വില. ചില ഫോണുകള്‍ തീപിടിച്ചതിനെ തുടര്‍ന്ന് അവ തിരിച്ചുവിളിക്കുകയും മാറ്റിനല്‍കുകയും ചെയ്തിരുന്നു. വിമാനത്തിലും മറ്റും നോട്ട്-7 ഉപയോഗിക്കുന്നതിന് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ബാറ്ററി തകരാറാണ് കാരണമെന്നാണ് കമ്പനി വിശദീകരിച്ചിരുന്നത്. ഇതു പരിഹരിച്ച് പുതിയ ബാറ്ററിയിട്ട് നല്‍കിയ ഫോണുകളും തീപിടിച്ചതോടെയാണ് കമ്പനി ഫോണ്‍ നിര്‍മാണം നിര്‍ത്തിവച്ചത്.
ദക്ഷിണ കൊറിയ, അമേരിക്ക, ചൈന എന്നിവിടങ്ങളിലെ ഉപഭോക്തൃ സുരക്ഷാ റെഗുലേറ്റര്‍മാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. ചാര്‍ജ് ചെയ്യുമ്പോള്‍ ലിഥിയം ബാറ്ററി പൊട്ടിത്തെറിക്കുന്നതിനെ തുടര്‍ന്ന് ഫോണിന്റെ വില്‍പന സെപ്തംബര്‍ രണ്ടു മുതല്‍ നിര്‍ത്തിയിരുന്നു. യു.എസില്‍ അഞ്ചു ഫോണുകള്‍ പൊട്ടിത്തെറിച്ചു. തുടര്‍ന്ന് 25 ലക്ഷം ഫോണുകള്‍ തിരികെ വിളിച്ചു.
 നിലവില്‍ രണ്ട് കമ്പനികളില്‍ നിന്നുള്ള ബാറ്ററികളാണ് സാംസങ് ഉപയോഗിക്കുന്നത്. ഇതില്‍ ഒരു കമ്പനിയില്‍ നിന്നും ലഭ്യമായ ബാറ്ററിയാണ് കുഴപ്പമുണ്ടാക്കിയതെന്നാണ് കമ്പനി പറയുന്നത്. ഫോണ്‍ നിര്‍മാണം നിര്‍ത്തിവച്ചത് രാജ്യത്തിന്റെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ദക്ഷിണ കൊറിയന്‍ ധനമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു ഫോണ്‍കോളില്‍ എല്‍.ഡി.എഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴും; മുന്നറിയിപ്പുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

വിവാദങ്ങള്‍ക്കിടെ ക്ഷേത്രദര്‍ശനം;  മാടായിക്കാവില്‍ ശത്രുസംഹാര പൂജ നടത്തി എ.ഡി.ജി.പി അജിത്കുമാര്‍

Kerala
  •  2 months ago
No Image

ശുചിമുറി മാലിന്യം ഒഴുകുന്ന കൂറ്റന്‍ പൈപ്പ് പൊട്ടിത്തെറിച്ചു;  യാത്രികര്‍ക്കും വാഹനങ്ങള്‍ക്കും മനുഷ്യ വിസര്‍ജ്യം കൊണ്ട് അഭിഷേകം

International
  •  2 months ago
No Image

ഇസ്‌റാഈലിനെ മുട്ടുകുത്തിച്ച ഒരേഒരു നേതാവ്, പോരാട്ട സംഘത്തിന് രാഷ്ട്രീയ മുഖം നല്‍കിയ കരുത്തന്‍

International
  •  2 months ago
No Image

കേരളത്തില്‍ ആദ്യമായിട്ടല്ല ഒരു എ.ഡി.ജി.പി ആര്‍.എസ്.എസ് അധികാരിയെ കാണുന്നത്; ആര്‍.എസ്.എസ് നേതാവ് എ.ജയകുമാര്‍

Kerala
  •  2 months ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

അതീവ വിസ്മയം മലബാറിലെ ഈ മിനി ഗവി...! പോവാം സഞ്ചാരികളേ കക്കാടം പൊയിലിലേക്ക് 

justin
  •  2 months ago
No Image

പ്രകാശ് കാരാട്ട് സി.പി.എം കോ-ഓര്‍ഡിനേറ്റര്‍; ചുമതല പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നത് വരെ

National
  •  2 months ago
No Image

അപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നു സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങി; മാതാവിന്റെ മടിയിലിരുന്ന രണ്ട് വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു

Kerala
  •  2 months ago
No Image

ഫോണ്‍ ചോര്‍ത്തല്‍: പി.വി അന്‍വറിനെതിരെ കേസ് 

Kerala
  •  2 months ago