HOME
DETAILS
MAL
ജിഷയുടെ ഘാതകര്‍ അകത്താകും മുമ്പ് ഉമ്മന്‍ ചാണ്ടി അകത്താകുമെന്ന് ഉഴവൂര്‍ വിജയന്
backup
May 11 2016 | 05:05 AM
പെരുമ്പാവൂര്മുവാറ്റുപുഴ: ജിഷയുടെ ഘാതകര്‍ അകത്താകും മുമ്പ് ഉമ്മന്‍ ചാണ്ടി അകത്താകുന്ന സ്ഥിതിയാണുള്ളതെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്. പെരുമ്പാവൂരില്‍ എല്‍.ഡി.എഫ് നടത്തുന്ന രാപ്പകല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊള്ളക്കാരുടെ അംബാസഡറായ ഉമ്മന്‍ ചാണ്ടി ജിഷയുടെ മരണത്തിലും വില്ലനായിരിക്കുകയാണ്. യോഗത്തില്‍ സി.വി ശശി അധ്യക്ഷത വഹിച്ചു. എം.ഐ ബീരാസ്, സാജു പോള്‍ എം.എല്‍.എ, അഡ്വ. എന്‍.സി മോഹനന്, റ്റി.പി അബ്ദുല്‍ അസീസ്, കെ.കെ അഷറഫ്, കെ.പി റെജിമോന് എന്നിവര്‍ സംസാരിച്ചു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എല്‍ദോ എബ്രഹാമിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ആയവന പഞ്ചായത്തിലെ കാലാമ്പൂരില്‍ നടന്ന പൊതുസമ്മേളനം എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് ഉദ്ഘാടനം ചെയ്തു. കെ.ടി രാജന് അധ്യക്ഷത വഹിച്ചു. ബാബു പോള്‍, ഗോപി കോട്ടമുറിയ്ക്കല്‍, മൊയ്തീന് ഷാ, ജോളി പി ജോര്‍ജ്, ബേബി പൂനാട്ട്, ജോളി പൊട്ടയ്ക്കല്‍, സി.കെ സോമന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."