HOME
DETAILS
MAL
കാഞ്ഞങ്ങാട് സ്വദേശിയുടെ 1.92 ലക്ഷം ദിര്‍ഹം കൊള്ളയടിച്ചു
backup
October 11 2016 | 19:10 PM
ദുബൈ: കാഞ്ഞങ്ങാട് സ്വദേശിയുടെ കാറില്‍ നിന്നും 1.92 ലക്ഷം ദിര്‍ഹം കൊള്ളയടിച്ചു. ദുബൈ ലൈക് ടവര്‍ പരിസരത്താണ് സംഭവം. ഇന്നലെ ഉച്ചക്ക് 1. 30 ഓടെയാണ് ലംബര്ഗ് വേള്‍ഡ് ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയിലെ മെസഞ്ചറായ കാഞ്ഞങ്ങാട് ചിത്താരി സ്വദേശി അറഫാത്തിന്റെ കാറില്‍ നിന്ന് പണം അപഹരിക്കപ്പെട്ടത്. അജ്മാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സ്വദേശി മോഹന്‍ദാസിന്റേതാണ് നഷ്ടപ്പെട്ട പണം.
കമ്പനി അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ച പണം കാറില്‍ വച്ച് ഹോട്ടലിന് സമീപത്തെ മറ്റൊരു സ്ഥാപനത്തിലേക്കു പോയ സമയത്തായിരുന്നു പണാപഹരണം.
ഇയാള്‍ പത്തു മിനിറ്റിനകം എത്തിയപ്പോഴാണ് കാറിന്റെ ഗ്ലാസ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൊലിസും, ഫോറന്‍സിക് വിഭാഗവും തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തി വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."