യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സര്‍വേകളില്‍ ഹിലരിക്ക് മുന്നേറ്റം
വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ചൂടുപിടിക്കവെ ഹിലരി ക്ലിന്റന് അഭിപ്രായ സര്‍വേകളില്‍ 14 പോയിന്റ് ലീഡ്. എന്‍.ബി.സി ന്യൂസും വാള്‍ സ്ട്രീറ്റ് ജേണലും നടത്തിയ സര്‍വേയില്‍ ക്ലിന്റന് 46 ഉം ട്രംപിന് 35 ഉം പോയിന്റും ലഭിച്ചു. എല്ലാ സര്‍വേകളും ഒന്നിച്ച് പരിഗണിക്കുമ്പോള്‍ ഹിലരിക്ക് 50 ഉം ട്രംപിന് 44 ഉം പോയിന്റ് പിന്തുണയുണ്ട്. ചില സര്‍വേകള്‍ 52 പോയിന്റ് നേട്ടം ഹിലരിക്കും ട്രംപിന് 38 പോയിന്റും പ്രവചിക്കുന്നു.
നാഷനല്‍ പോള്‍സ് സര്‍വേയില്‍ ഹിലരി 49.1 ശതമാനം പോയിന്റ് നേടിയപ്പോള്‍ ട്രംപ് 41.7 ല്‍ ഒതുങ്ങി. ഫ്‌ളോറിഡയില്‍ 45 ശതമാനം പേര്‍ ഹിലരിയെയും 42.5 ശതമാനം പേര്‍ ട്രംപിനെയും പിന്തുണച്ചു. ലൈംഗിക അപവാദത്തില്‍പ്പെട്ടതോടെയാണ് ട്രംപിന്റെ ജനപിന്തുണ കുത്തനെ ഇടിഞ്ഞത്. അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ എതിര്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ ജയിലില്‍ അടയ്ക്കുമെന്ന് ട്രംപ്. കഴിഞ്ഞ ദിവസം സെന്റ് ലൂയിസില്‍ നടന്ന രണ്ടാമത്തെ സംവാദത്തിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. ഹിലരിയുടെ കെടുകാര്യസ്ഥതയും സത്യസന്ധത ഇല്ലായ്മയെ കുറിച്ചും ട്രംപ് ആവര്‍ത്തിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചു. അതേസമയം സ്ത്രീകളെ അപമാനിക്കുകയും അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുകയും അമേരിക്കന്‍ ജനതയെ അപഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ട്രംപെന്ന് ഹിലരി സമര്‍ത്ഥിച്ചു. നേതാക്കള്‍ വ്യക്തിഹത്യ നടത്തിയെന്നായിരുന്നു സംവാദത്തെ കുറിച്ചുള്ള സര്‍വേ ഫലങ്ങള്‍. അതിനിടെ ട്രംപിനെ പിന്തുണയ്ക്കില്ലെന്ന് യു.എസ് പ്രതിനിധി സഭാ സ്പീക്കര്‍ പോള്‍ റെയാന്‍ പ്രഖ്യാപിച്ചു. അടുത്ത 30 ദിവസത്തേക്ക് ട്രംപിനൊപ്പം പ്രചാരണം നടത്തില്ലെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പോളിനെതിരേ ആരോപണവുമായി ട്രംപും രംഗത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."