HOME
DETAILS
MAL
നൃത്തം ചെയ്യുന്ന പെണ്‍കുട്ടി ഞങ്ങള്‍ക്കു വേണം: പാകിസ്താന്
backup
October 11 2016 | 19:10 PM
ലാഹോര്‍: സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായി ഗവേഷണത്തില്‍ കണ്ടെത്തിയ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ പ്രതിമ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന് കോടതിയില്‍ ഹരജി. അഭിഭാഷകനായ ജാവേദ് ഇഖ്ബാല്‍ ജഫ്രിയാണ് ലാഹോര്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. സിന്ധുനീദതട സംസ്കാരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും മോഹന്‍ജൊദാരോയില്‍നിന്നു കണ്ടെടുത്ത 5000 വര്‍ഷം പഴക്കമുള്ള ഡാന്‍സിങ് ഗേള്‍ എന്ന പ്രതിമ തിരിച്ചേല്‍പ്പിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. 10.5 സെന്റിമീറ്റര്‍ ഉയരമുള്ളതാണ് ഈ പ്രതിമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."