HOME
DETAILS

1999ല്‍ മിന്നലാക്രമണത്തിന് സൈന്യം തുനിഞ്ഞു; വാജ്‌പേയ് തടഞ്ഞുവെന്ന് മുന്‍ കരസേനാ മേധാവി

  
backup
October 11 2016 | 19:10 PM

1999%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d


അഹമദാബാദ്: 1999ല്‍ കാര്‍ഗില്‍ യുദ്ധസമയത്ത് നിയന്ത്രണ രേഖ കടന്ന് ആക്രമണം നടത്താന്‍ തയാറെടുത്ത  ഇന്ത്യന്‍ സൈന്യത്തെ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി തടഞ്ഞെന്ന് മുന്‍ കരസേനാ മേധാവി വി.പി.മാലിക്. അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു ഇത്. ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മാലിക് വെളിപ്പെടുത്തല്‍ നടത്തിയത്.


തൊട്ടടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന പൊതുതെരഞ്ഞെടുപ്പ് കണക്കിലെടുത്തായിരുന്നു വാജ്‌പേയി സൈനിക നീക്കത്തിന് സമ്മതം നല്‍കാതിരുന്നത്.വാജ്‌പേയിയുടെ തീരുമാനത്തില്‍ കരസേനയുടെ മേധാവി എന്ന നിലയ്ക്ക് താന്‍ അതൃപ്തനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ തീരുമാനം തന്നെ ബോധ്യപ്പെടുത്തുന്നതിന് ഒരു ദിവസം മൂന്നു തവണയാണ് യോഗം ചേര്‍ന്നതെന്നും മാലിക് പറഞ്ഞു.


1999 ജൂണ്‍ രണ്ടിനായിരുന്നു അതിര്‍ത്തി കടക്കരുതെന്ന് വാജ്‌പേയി നിര്‍ദേശിച്ചത്. ഇന്ത്യ അടുത്തിടെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചൊല്ലി ബി.ജെ.പിയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള വാക്‌പോരിനെ കുറിച്ച് ചോദിച്ചപ്പോള്‍, ദേശീയ സുരക്ഷയെ കുറിച്ച് അറിയാത്ത രാഷ്ട്രീയക്കാര്‍ അതേക്കുറിച്ച് സംസാരിക്കരുതെന്നായിരുന്നു മാലിക്കിന്റെ മറുപടി.

ഈ വിഷയത്തില്‍രാഷ്ട്രീയ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.മിന്നലാക്രമണത്തില്‍ നിന്ന് പാഠം പഠിച്ച് പാകിസ്താന്‍ മാറുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും പ്രകോപനം ഉണ്ടാവുകയാണെങ്കില്‍ കനത്ത തിരിച്ചടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരത അവസാനിപ്പിക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് യാചിക്കേണ്ട ആവശ്യമൊന്നും ഇന്ത്യയ്ക്കില്ലെന്നും മാലിക് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago