HOME
DETAILS
MAL
തീവ്രവാദം: സഹായിക്കുന്നവരെയും പിന്തുണയ്ക്കുന്നവരെയും വെറുതെ വിടില്ലെന്ന് മോദി
backup
October 11 2016 | 19:10 PM
ലഖ്നൗ: തീവ്രവാദത്തിനെ സഹായിക്കുന്നവരെയും പിന്തുണയ്ക്കുന്നവരെയും വെറുതെവിടില്ലെന്നു പ്രധാന മന്ത്രി മോദി.
യുദ്ധം ചെയ്ത് ശീലമുള്ള രാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ ഇപ്പോള്‍ യുദ്ധത്തിന് പകരം ബുദ്ധന്റെ പാതയാണ് രാജ്യം തിരഞ്ഞെടുക്കുന്നതെന്നും മോദി പറഞ്ഞു. ലഖ്നൗവില്‍ ദസറ ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. തീവ്രവാദത്തിനെതിരേ ഒന്നിച്ചു നില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
തീവ്രവാദത്തിന് അതിരുകളോ ദേശീയതയോ ഇല്ല. ഇതിനെ തകര്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മോദി ഡല്‍ഹിയിലെ ദസറയില്‍ പങ്കെടുക്കാതെ ലഖ്നോവിലെത്തിയത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."