മോണിക്ക ഗുര്‍ദെയെ ബ്ലാക്ക് മെയില്‍ ചെയ്യാനായിരുന്നു ശ്രമമെന്ന് പ്രതി
പനാജി: മോണിക്ക ഗുര്‍ദെയെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ പദ്ധതിയിട്ടതായി പ്രതി. പ്രമുഖ പെര്‍ഫ്യൂം സ്പെഷ്യലിസ്റ്റ് മോണിക്ക ഗുര്ദേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ്കുമാര് സിങ് (22)ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗുര്ദേ താമസിച്ചിരുന്ന വടക്കന്‍ ഗോവയിലുള്ള അപ്പാര്‍ട്ട്മെന്റിന്റെ സുരക്ഷാ ഗാര്‍ഡാണ് രാജ്കുമാര്. കഴിഞ്ഞയാഴ്ചയാണ് ഗുര്‍ദേയെ വാടകയ്ക്ക് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസംമുട്ടിക്കുന്നതിന് മുമ്പ് 39കാരിയായ ഗുര്‍ദേയെ മാനഭംഗപ്പെടുത്തിയെന്ന് പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. വിവസ്ത്രയായ ഗുര്ദേയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.ശ്വാസംമുട്ടിച്ചതിനു ശേഷം ഗുര്ദേയുടെ ബോധം നശിച്ചെന്നാണ് കരുതിയതെന്നും അവര്‍ക്ക് ബോധം ലഭിക്കുമെന്ന് ചിന്തിച്ച് അപ്പാര്‍ട്ട്മെന്റിലെ അടുക്കളയില്‍ കയറി രണ്ടു മുട്ട പുഴുങ്ങി കഴിച്ചുവെന്നും പ്രതി പറഞ്ഞു. തുടര്‍ന്നും ബോധം വരാതെ കിടക്കുന്നതു കണ്ടു പരിശോധിച്ചപ്പോഴാണ് അവര്‍ മരിച്ചതെന്ന് വ്യക്തമായത്. ശേഷം അവിടെ നിന്നും കടന്നു എന്നാണ് ചോദ്യം ചെയ്യലില്‍ രാജ്കുമാര് വെളിപ്പെടുത്തിയത്. നേരത്തേ തന്നെ പദ്ധതിയിട്ട പ്രകാരം ഇയാള്‍ ഗുര്‍ദെയുടെ റൂമില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. ഉറങ്ങാന്‍ കിടക്കവെയാണ്അവരെ അക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."