HOME
DETAILS

ഏകസിവില്‍കോഡ്: സര്‍ക്കാര്‍ ജനഹിത പരിശോധന നടത്തട്ടെയെന്ന് വ്യക്തിനിയമ ബോര്‍ഡ്

  
backup
October 11 2016 | 19:10 PM

%e0%b4%8f%e0%b4%95%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0

ന്യൂഡല്‍ഹി: ഏകസിവില്‍കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച വിവാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഹിതപരിശോധനനടത്തട്ടെയെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്.
ശരീഅത്ത് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ഏതു നീക്കങ്ങളെയും എതിര്‍ക്കുമെന്നും 99 ശതമാനം മുസ്‌ലിം സ്ത്രീകളും നിലവിലെ ശരീഅത്ത് നിയമത്തെ പിന്തുണയ്ക്കുന്നവരാണെന്നും ബോര്‍ഡിലെ മുതിര്‍ന്ന അംഗവും ഉത്തര്‍പ്രദേശിലെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലുമായ സഫര്‍യാബ് ജീലാനി പറഞ്ഞു.
മുത്വലാഖ് ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഒരു ഹിതപരിശോധനനടത്തട്ടെ.
മുസ്‌ലിംകളുടെ അഭിപ്രായം മാനിക്കാതെ മുസ്‌ലിം വ്യക്തിനിയമങ്ങളില്‍ ഇടപെടാനുള്ള തീരുമാനത്തെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുസഫര്‍നഗറില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്വലാഖ് നിരോധിക്കാനുള്ള നീക്കത്തിനു പിന്നില്‍ ശരീഅത്ത് ഭേദഗതി വരുത്തുകയും അതിലൂടെ പൊതുസിവില്‍കോഡ് കൊണ്ടുവരികയും ചെയ്യുകയെന്നതാണ്. അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ ഇസ്‌ലാം ഏറ്റവുമധികം വെറുക്കപ്പെട്ടതായി എണ്ണിയ ഒന്നാണ് വിവാഹമോചനമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, പാകിസ്താനിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ നിരവധി പാഠങ്ങളുണ്ടെന്നും അവിടത്തെ ആരാധനാലയങ്ങള്‍ പോലും സുരക്ഷിതമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ശരീഅത്തിനെതിരേ സുപ്രിംകോടതിയില്‍ നിലപാടെടുത്ത കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ജാനിധിപത്യപരമായി പ്രതിഷേധിക്കാന്‍ വ്യക്തിനിയമ ബോര്‍ഡ് സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി, ഹൈദരാബാദിലെ ജാമിഅ നിസാമിയ്യ ചാന്‍സിലര്‍ സയ്യിദ് അക്ബര്‍ നിസാമുദ്ദീന്‍ ഹുസൈനി തുടങ്ങിയ പണ്ഡിതര്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനംചെയ്തിട്ടുണ്ട്.
അതേസമയം, ഏക സിവില്‍ നടപ്പാക്കാനുള്ള ആലോചന കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും ദേശീയ നിയമ കമ്മിഷന്‍ ഇപ്പോള്‍ നടത്തുന്നത് അക്കാദമിക ചര്‍ച്ചകള്‍ മാത്രമാണെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
ഏകസിവില്‍കോഡ് നിയമം നടപ്പാക്കുന്നതു സംബന്ധിച്ച പൊതുജനാഭിപ്രായം തേടി കമ്മിഷന്‍ ചോദ്യാവലി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. എന്നാല്‍ ഏക സിവില്‍കോഡ് നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഇങ്ങനെയൊരു നിര്‍ദേശം പോലും സര്‍ക്കാരിന്റെ പരിഗണനയിലില്ല. അക്കാദമികചര്‍ച്ചകള്‍ ഒരുപരിഷ്‌കൃത സമൂഹത്തിലുണ്ടാവുക സ്വാഭാവികമാണ്. ഇക്കാര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കപ്പടേണ്ടതില്ലെന്നും കമ്മിഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് ആ സമയം തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago