ആര്‍.എസ്.എസ് ദേശഭക്തിയെ മോദി ഭക്തിയാക്കി: കനയ്യ
തിരുവനന്തപുരം: ദേശഭക്തിയെ മോദി ഭക്തിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘപരിവാറെന്ന് എ.ഐ.എസ്.എഫ് ദേശീയ നേതാവ് കനയ്യ കുമാര്‍. എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടണ്ടത്ത് സംഘടിപ്പിച്ച വര്‍ഗീയ- സമ്രാജ്യത്വ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വര്‍ഗീയതയുടെ വിത്തുപാകുന്നത് ആര്‍.എസ്.എസാണ്. അവരുടേത് കപട ദേശസ്‌നേഹമാണ്. ഓഫിസിലിരുന്ന് ട്വീറ്റ് ചെയ്താലോ കൈവീശിക്കാണിച്ചാലോ രാജ്യം പുരോഗമിക്കില്ല. അതിന് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ജനങ്ങള്‍ എന്തു കഴിക്കണമെന്നും എന്ത് എഴുതണമെന്നും തീരുമാനിക്കാനല്ല നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയത്. പ്രൈം മിനിസ്റ്റര്‍ എന്ന പദവിയില്‍ നിന്ന് പ്രൈം മോഡലായി മാറുകയാണ് മോദി. യുദ്ധജ്വരമുണ്ടണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് മോദി ശ്രമിക്കുന്നത്. സ്‌കില്‍ ഇന്ത്യയല്ല മറിച്ച് കില്‍ ഇന്ത്യയാണ് മോദിയുടെ അജണ്ടണ്ട. ന്യൂനപക്ഷ- ഭൂരിപക്ഷ ചേരിയില്ലാതെ ഒറ്റക്കെട്ടായി വര്‍ഗീതയെ നേരിടണം. വര്‍ഗീയതയെ ചെറുക്കാനുള്ള ഉത്തരവാദിത്തം യുവാക്കള്‍ ഏറ്റെടുക്കണമെന്നും കനയ്യ ആവശ്യപ്പെട്ടു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രചിച്ച പുസ്തകം സമ്മേളനത്തില്‍ കനയ്യ പ്രകാശനം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാര്‍, ജാസി ഗിഫ്റ്റ് എന്നിവര്‍ അതിഥികളായിരുന്നു. കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം, കെ.ഇ ഇസ്മാഈല്‍, കെ. പ്രകാശ്ബാബു, സത്യന്‍മൊകേരി, പി. പ്രസാദ്, ഡെപ്യൂട്ടീ സ്പീക്കര്‍ വി. ശശി, തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."