രഞ്ജിത്ത് 34 ാം വയസില്‍ ആദ്യാക്ഷരം കുറിച്ചു
പീരുമേട് : അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ അംഗപരിമിതനായ രഞ്ജിത്തിന് സാധിച്ചത് 34 ാം വയസില്‍.
കെ.എസ്.ആര്‍.ടി.സി യുടെ എം ഡി എം ജി രാജമാണിക്കം ഐ എ ആസ് ആദ്യാക്ഷരം കുറിച്ചുനല്‍കി. കാലുകള്‍ക്ക് ജന്മനാ വൈകല്യമുള്ള രഞ്ജിത്തിന് സ്‌കൂള്‍ വിദ്യാഭാസം അസാധ്യമായിരുന്നു.
വുഡ്‌ലാന്‍ഡ്‌സ് തോട്ടത്തിലെ തൊഴിലാളികളായ ജെയിംസ് - സുഗന്ധി ദമ്പതികളുടെ മകനായ രഞ്ജിത്ത് റോഡില്‍നിന്നും നാനൂറുമീറ്റര്‍ ദൂരത്തിലുള്ള ലയത്തിലാണ് താമസിക്കുന്നത്. ഇവിടന്നു രണ്ടു കിലോമീറ്ററുണ്ട് സ്‌കൂളിലേക്ക്. ഇത് വിദ്യാഭ്യാസത്തിനു തടസമായി എഴുത്തും വായനയും അറിയാത്ത രഞ്ജിത്തിന് അക്ഷരം പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് കണ്ടെത്തിയത് പീരുമേട് പഞ്ചായത്തിലെ പാലിയേറ്റിവ്‌കെയര്‍ പ്രവര്‍ത്തകരാണ്.
വിവിധ മേഖലകളില്‍ സേവനങ്ങള്‍ അനിഷ്ടിച്ചിട്ടുള്ള രാജമണിക്യത്തില്‍ നിന്നും ആദ്യാക്ഷരം കുറിക്കാനായത് അക്ഷരലോകത്തേക്കു വേഗം കടന്നുചെല്ലാന്‍ പ്രചോതനമാകുമെന്ന് രഞ്ജിത്ത് പറഞ്ഞു. വൈകല്യം മറന്നു അക്ഷരലോകത്തെത്തിയ രഞ്ജിത്തിനെ ഷാള്‍ അണിയിച്ച് രാജമാണിക്യം അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."