ആര്.എസ്.എസ് സമാധാനത്തിനു വെല്ലുവിളി: കോടിയേരി
തിരുവനന്തപുരം: കേന്ദ്ര ഭരണത്തിന്റെ തണലില്‍ ആര്.എസ്.എസും ബി.ജെ.പിയും നടത്തുന്ന കൊലപാതക രാഷ്ട്രീയം കേരളത്തിന്റെ സമാധാന ജീവിതത്തിനു വെല്ലുവിളിയായിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം മോഹനനെ ആര്.എസ്.എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത് പൊറുക്കാനാവാത്ത പാതകമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഏകപക്ഷീയമായി ആക്രമണം നടത്തിയും കൊലപാതകം നടത്തിയും ആര്.എസ്.എസും ബി.ജെ.പിയും തീക്കളി നടത്തുകയാണ്. നാലു മാസത്തിനുള്ളില്‍ അഞ്ചു സി.പി.എം പ്രവര്‍ത്തകരെയാണ് ആര്.എസ്.എസുകാര്‍ കൊലപ്പെടുത്തിയത്. രണ്ടണ്ടാഴ്ചയ്ക്കുള്ളില് കണ്ണൂര്‍ ജില്ലയില്‍ നാലു സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ഇത്തരം അക്രമങ്ങള്‍ നടത്തുന്ന കാവിസംഘം തന്നെ മറുവശത്ത് സി.പി.എം അക്രമം നടത്തുന്നു എന്ന് മുറവിളി കൂട്ടുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."