HOME
DETAILS
MAL
സി.പി.എം മന്ത്രിമാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പാലോളി
backup
October 11 2016 | 19:10 PM
കോഴിക്കോട്: ബന്ധുനിയമനവിവാദം ആവര്‍ത്തിക്കാതിരിക്കാന്‍ സി.പി.എം മന്ത്രിമാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്‍മന്ത്രി പാലോളി മുഹമ്മദ് കുട്ടി. ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി തന്നെ മറുപടി നല്കി കഴിഞ്ഞതാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ നടന്ന ബന്ധുനിയമനങ്ങള്‍ അഞ്ച് വര്‍ഷകാലാവധി പൂര്‍ത്തിയാക്കിയിട്ടും തെറ്റായ നടപടിയുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ തിരുത്താന്‍ തയാറായി. ആ ജാഗ്രതയാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ധുനിയമന വിവാദത്തില്‍ കടുത്ത വിമര്‍ശനവുമായി കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സും രംഗത്തു വന്നിരുന്നു.
നിയമന നടപടിയില്‍ പാര്‍ട്ടിയും സര്‍ക്കാരും ശക്തമായ നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നാണ് ലോറന്‍സ് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."