അടിമാലി ഡിവിഷനില്‍ റോഡ് വികസനത്തിന് 2 കോടിയുടെ ഭരണാനുമതി
അടിമാലി: ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷനില്‍ റോഡ് വികസനത്തിനായി 2 കോടി 5 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇന്‍ഫന്റ് തോമസ് പറഞ്ഞു. അടിമാലി,വെളളത്തൂവല്‍ പഞ്ചായത്തുകളിലെ 16 ഗ്രാമീണ റോഡുകളുടെ വികസനത്തിനായി ജില്ലാ പഞ്ചായത്ത് 2016-17 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്.
മെഴുകുംചാല്‍ -ഇരുമ്പുപാലം റോഡ് പൂര്‍ത്തീകരണത്തിന് 30 ലക്ഷം,കാഞ്ഞിരവേലി റോഡിന് 10 ലക്ഷം,കമ്പിലൈന്‍ -മുടിപ്പാറ റോഡിന് 10 ലക്ഷം, പടിക്കപ്പ്-കട്ടമുടി റോഡിന് 25 ലക്ഷം, ചില്ലിത്തോട്-എസി.കോളനി റോഡിന് 25 ലക്ഷം , ആയിരമേക്കര്‍-കൈത്തറി റോഡിന് 5 ലക്ഷം, മാങ്കടവ്-ശല്യാംപാറ റോഡിന് 11 ലക്ഷം, മാങ്കുളം ചെങ്കുളം റോഡില്‍ കലുങ്ക് നിര്‍മ്മാണത്തിന് 9 ലക്ഷം, മാങ്കടവ്-ശല്യാംപാറ-മഠംപടി റോഡിന് 10 ലക്ഷം, ശല്യാംപാറ-ചെങ്കുളം റോഡിന് 15 ലക്ഷം, പോത്തുപാറ-മുതുവാന്‍കുടി റോഡിന് 15 ലക്ഷം, മേരിലാന്റ് -പളളിപ്പടി റോഡിന് 10 ലക്ഷം,കുരുശുപളളി - പന്നിയാര്‍കുട്ടി റോഡിന് 15 ലക്ഷം എന്നിങ്ങനെയാണ് പണം അനുവദിച്ചത്. അടുത്ത മാര്‍ച്ചിന് മുന്‍പ് ഈ ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് ഇന്‍ഫന്റ് തോമസ് പറഞ്ഞു.
കൂടാതെ ചെങ്കുളം മേഴ്സി ഹോം അന്തേവാസികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി 25 ലക്ഷവും മച്ചിപ്ലാവ് സ്പെഷ്യല്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് 15 ലക്ഷവും ദേവിയാര്‍ ഗവ.സ്കൂള്‍ കെട്ടിട മെയ്ന്റനന്സിന് 12 ലക്ഷവും കല്ലാര്‍കുട്ടി സ്കൂളിലെ കെട്ടിട മെയ്ന്റനന്സിന് 15 ലക്ഷവും ഇരുമ്പുപാലം ക്ഷീര വിപണനകേന്ദ്രം പൂര്‍ത്തീകരണത്തിന് 5 ലക്ഷവും ഞാവല്‍പാറ സെറ്റില്‍ മെന്റില്‍ വാലാപുര നിര്‍മ്മാണത്തിന് 10 ലക്ഷവും,അടിമാലി,വെളളത്തൂവല്‍,ദേവിയാര്‍ കോളനി ഗവ.സ്കൂളുകളില്‍ ഫ്രണ്ട്ലി ടോയ്ലറ്റ് നിര്‍മ്മാണത്തിന് 13.5 ലക്ഷവും അനുവദിച്ചു. സമയബന്ധിതമായി പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ കഴിഞ്ഞതുമൂലം അടിമാലി ഡിവിഷനില്‍ 100 ശതമാനം പദ്ധതികള്‍ക്കും ഭരണാനുമതി ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."