HOME
DETAILS
MAL
കോള്‍ ഡ്രോപ്പ്: മൊബൈല്‍ കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ റദ്ദാക്കി
backup
May 11 2016 | 06:05 AM
ന്യൂഡല്‍ഹി: ഫോണ്‍ വിളി മുറിയലിന് ടെലികോം കമ്പനികളില്‍ നിന്നും പിഴ ഈടാക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ട്രായ്( ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ഉത്തരവ് കോടതി റദ്ദാക്കി.
ട്രായ് മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ ഏകപക്ഷീയമാണെന്നും കോടതി നിരീക്ഷിച്ചു.
ഓരോ ദിവസവും തടസപ്പെടുന്ന ആദ്യത്തെ മൂന്നു ഫോണ്‍വിളികള്‍ക്ക് കമ്പനികള്‍ ഓരോ രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ട്രായ് നിര്‍ദ്ദേശം. പിഴ ഈടാക്കുന്ന നടപടി പ്രശ്നപരിഹാരമുണ്ടാക്കില്ലെന്നും ഇത് ചൂഷണത്തിന് കാരണമാകുമെന്നും ടെലികോം കമ്പനികള്‍ സുപ്രിംകോടതിയെ ബോധിപ്പിച്ചു. എന്നാല്‍ കോള്‍ മുറിയുന്നതിന് കാരണം മൊബൈല്‍ ഫോണ്‍ കമ്പനികളുടെ സാങ്കേതിക പ്രശ്നം കൊണ്ടാണെന്ന് തെളിയിക്കാന്‍ ട്രായ്ക്ക് കഴിഞ്ഞില്ല.
പിഴ ഏര്‍പ്പെടുത്താനുള്ള ട്രായ് തീരുമാനത്തെ ഹൈക്കോടതി നേരത്തെ ശരിവെച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ടെലികോം കമ്പനികള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം. ജസ്റ്റിസുമാരായ കുര്യന് ജോസഫ്, രോഹിംഗ്ടണ്‍ നരിമാന് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."