അമ്മയെ ചികിത്സിച്ച കടം; ലീലക്ക് വീടും പറമ്പും വില്‍ക്കേണ്ട സഹായവുമായി ക്ലബ് പ്രവര്‍ത്തകര്‍
അമ്പലത്തറ: അസുഖത്തെത്തുടര്‍ന്ന് മരിച്ച അമ്മയുടെ ചികിത്സയ്ക്കുള്ള ചെലവിന് കടം വാങ്ങിയ തുക വീട്ടാന്‍ വീടും പറമ്പും വില്‍ക്കാനൊരുങ്ങിയ ലീലക്ക് തുണയായി കായക്കുളം വിഷ്ണു ബ്രദേര്‍സ് ക്ലബ് പ്രവര്‍ത്തകര്‍. കായക്കുളം തെക്കിനിയില്‍ കൊട്ടിയമ്മയുടെ മകള്‍ ലീലക്കാണ് ക്ലബ് പ്രവര്‍ത്തകര്‍ ആശുപത്രി ചെലവ് നല്‍കി കാരുണ്യത്തിന് മാതൃകയായത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ഒരാഴ്ച ചികിത്സയില്‍ കിടന്ന് മരിച്ച കൊട്ടിയമ്മയുടെ ചികിത്സാചെലവ് നാല് ലക്ഷം കവിഞ്ഞപ്പോള്‍ മറ്റു മാര്‍ഗമില്ലാതെ ആകെയുള്ള വീടും പറമ്പും വില്‍ക്കാന്‍ ഒരുങ്ങുകയായിരുന്നു ലീല. മറ്റാരും തുണയില്ലാത്ത ലീലക്ക് രണ്ട് പെണ്‍മക്കള്‍ മാത്രമമാണ് ആശ്രയമായിട്ടുള്ളത്. കുടുംബത്തിന്റെ ദുരിതങ്ങള്‍ കേട്ടറിഞ്ഞ വിഷ്ണു ക്ലബ് പ്രവര്‍ത്തകര്‍ രണ്ടു ദിവസം കൊണ്ട് ഒരു ലക്ഷത്തി നാല്‍പ്പതിനായിരത്തോളം രൂപ സമാഹരിച്ച് നല്‍കുകയായിരുന്നു. കായക്കുളത്തെ പ്രവാസികളായ യു.എ.ഇ ബ്രദേഴ്‌സും തണലും ക്ലബ് പ്രവര്‍ത്തകരുടെ സഹായഹസ്തങ്ങള്‍ക്ക് തുണയേകാനെത്തി. ചികിത്സാ സഹായം ക്ലബ് പ്രസിഡന്റ് എം.ടി കലാധരന്‍ ലീലക്ക് കൈമാറി. ചടങ്ങില്‍ വാര്‍ഡംഗം കെ.കുമാരന്‍, എം.ഭാസ്‌ക്കരന്‍, ടി.വി.രമേഷ് കുമാര്‍, സജേഷ്‌കുമാര്‍, പി.കെ.കുഞ്ഞിരാമന്‍, അജിത്കുമാര്‍, ടി.വി.അശോകന്‍,എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."