കെ.വി രാഘവന് മാസ്റ്റര്‍ക്ക് സാംസ്കാരിക ഗ്രാമത്തിന്റെ അന്ത്യാഞ്ജലി
തൃക്കരിപ്പൂര്‍: ഉദിനൂരിന്റെ സാമൂഹ്യ സാംസ്കാരിക മേഖലയില്‍ നിറസാന്നിധ്യമായിരുന്ന കെ.വി രാഘവന് മാസ്റ്റര്‍ക്ക് സാംസ്കാരിക ഗ്രാമത്തിന്റെ അന്ത്യാഞ്ജലി. ഉദിനൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്ഥാപിച്ചത് മുതല്‍ തുടര്‍ന്നുണ്ടായ ഒരോ വികസന പ്രവര്‍ത്തനങ്ങളിലും മാഷിന്റെ ഇടപെടല്‍ വിലപെട്ടതായിരുന്നു. പി കരുണാകരന് എം.പി, എം രാജഗോപാലന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്, സി.പി എം ജില്ലാ സെക്രട്ടറി കെ.പി സതീശ് ചന്ദ്രന്, ഡി.സി.സി വൈസ്പ്രസിഡന്റ് പി.കെ ഫൈസല്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം പി.വി മുഹമ്മദ് അസ്ലം, കെ കുഞ്ഞിരാമന്, എം.വി ബാലകൃഷ്ണന്, കെ.പി വത്സലന്‍, എം.വി കോമന് നമ്പ്യാര്‍, ടി.വി ഗോവിന്ദന്, വി.പി ജാനകി, പി ജനാര്ദ്ദനന്, ഇ കുഞ്ഞിരാമന്, പി സി സുബൈദ, വി കൃഷ്ണന്, കരിമ്പില്‍ കൃഷ്ണന് തുടങ്ങി നൂറ് കണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. അനുശോചന യോഗത്തില്‍ സി കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. കെ മുരളി, എം.സി കമറുദ്ധീന്‍, കെ.എന്‍ വാസുദേവന്‍ നായര്‍, പി.പി കുഞ്ഞികൃഷ്ണന്, ജി ചന്ദ്രന് പിളള, കെ നാരായണന്, പി.പി കുഞ്ഞികൃഷ്ണന്, കെ.വി കുഞ്ഞികൃഷ്ണന്, എ ഗോപാലന്, പി കുഞ്ഞമ്പു, പി.വിനു കുമാര്‍, കെ മാധവന്, എന്‍.വി ബാലഗോപാലന്, ടി.പി കുഞ്ഞബ്ദുല്ല, വി.എം ബാലകൃഷ്ണന്, ദാമു കാര്യത്ത്, കെ രാജീവന്, എം സുമേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."