HOME
DETAILS

ഞാണങ്കൈയില്‍ ടാങ്കര്‍ ലോറി അപകടം ആശങ്കയുടെ മുള്‍മുനയില്‍ 13 മണിക്കൂര്‍

  
backup
October 11 2016 | 20:10 PM

%e0%b4%9e%e0%b4%be%e0%b4%a3%e0%b4%99%e0%b5%8d%e0%b4%95%e0%b5%88%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b

വിദഗ്ധര്‍ എത്താന്‍ വൈകിയതില്‍ പ്രതിഷേധം
 ഉറക്കമൊഴിഞ്ഞ് കലക്ടറും ജനപ്രതിനിധികളും


ചെറുവത്തൂര്‍: ദേശീയപാതയില്‍ ചെറുവത്തൂര്‍ ഞാണങ്കൈയില്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ആശങ്കയുടെ മുള്‍മുനയില്‍ 13 മണിക്കൂര്‍. തിങ്കളാഴ്ച വൈകുന്നേരം 3.45 ഓടെയാണ് മംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പാചക വാതകവുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്.
ലോറി ഡ്രൈവര്‍ തുറയൂര്‍ സ്വദേശി വിജയകുമാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. റോഡരികിലേക്ക്  ലോറി മറിഞ്ഞയുടന്‍ വാഹനത്തില്‍ നിന്നും അപായ മണി മുഴങ്ങി. വാതകചോര്‍ച്ചയുണ്ടാകുമ്പോള്‍ ഉണ്ടാവുന്ന രീതിയിലായിരുന്നു അപായ മണി. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. 18 ടണ്‍ ദ്രവീകൃത പെട്രോളിയം ഗ്യാസാണ് ലോറിയിലുണ്ടായിരുന്നത്.  തൃക്കരിപ്പൂരില്‍ നിന്നും അഗ്‌നിശമന സേനയെത്തി വാതക ചോര്‍ച്ചയില്ലെന്ന നിഗമനത്തിലെത്തിയെങ്കിലും ആശങ്കയൊഴിയാന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ കാത്തിരിക്കേണ്ടി വന്നു.
ഈ സമയമത്രയും ദേശീയപാതയില്‍ ചെറുവത്തൂരിനും കാലിക്കടവിനും ഇടയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. വാഹനങ്ങളെ പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലൂടെയും, ചീമേനി റോഡിലൂടെയും വഴിതിരിച്ചു വിട്ടു. വളപട്ടണത്തില്‍ നിന്ന് ഖലാസിമാരെത്തിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ഓടെ ടാങ്കര്‍ മറ്റൊരു ലോറിയിലേക്ക് മാറ്റിയത്. എം രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ജീവന്‍ബാബു, അഡീഷണല്‍ തഹസില്‍ദാര്‍ നാരായണന്‍, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ഡി.വൈ.എസ്.പി കെ. ദാമോദരന്‍, നീലേശ്വരം സി.ഐ ഉണ്ണികൃഷ്ണന്‍, ചന്തേര എസ്.ഐ ഇ.അനൂപ് കുമാര്‍, അഡീഷണല്‍ എസ്.ഐമാരായ ടി.പി ശശിധരന്‍, പത്മനാഭന്‍, രാജന്‍, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍.ടി.കെ, ബെന്നി.സി.ടി, മുകേഷ് ഇ.ടി, ചെറുവത്തൂര്‍ പഞ്ചായത്തംഗം നാരായണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടാങ്കര്‍ നീക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നത്.
ദേശീയപാതയിലെ സ്ഥിരം അപകട മേഖലയാണ് ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ട ഞാണങ്കൈ. ഭാഗ്യമൊന്നുകൊണ്ടുമാത്രാണ് ഇവിടെ വലിയൊരു ദുരന്തം വഴിമാറിയത്.
അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറി ഡ്രൈവര്‍ തുറയൂര്‍ സ്വദേശി വിജയകുമാറിനെതിരേ അമിത വേഗതയ്ക്ക് ചന്തേര പൊലിസ് കേസേടുത്തു. ടാങ്കര്‍ ലോറികളില്‍ രണ്ടു ഡ്രൈവര്‍മാര്‍ വേണമെന്ന നിര്‍ദേശവും പാലിച്ചിരുന്നില്ല. ഒരാള്‍ മാത്രമാണ് അപകടത്തില്‍പ്പെട്ട ലോറിയില്‍ ഉണ്ടായിരുന്നത്. ഞാണങ്കൈയിലെ ഹോട്ടലിലെ സി.സി.ടി.വി യില്‍ അപകടത്തിന്റെ ദൃശ്യം വ്യക്തമായി കാണുന്നുണ്ട്. അമിതവേഗതയില്‍ കയറ്റത്തിലേക്ക് കയറുന്നതിനിടെ ലോറി ഇടതു വശത്തേക്ക് വീഴുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago
No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago