ഗവ. കരാറുകാര്‍ സമരത്തിലേക്ക്; പ്രവൃത്തികള്‍ ബഹിഷ്കരിക്കുമെന്ന്
താമരശ്ശേരി: നിര്‍മാണ വസ്തുക്കളുടെ അമിത വിലക്കയറ്റവും നിലവില്‍ ലഭിച്ചുകൊണ്ടണ്ടിരുന്ന ഷെഡ്യൂള്‍ നിരക്കുകള്‍ വെട്ടിക്കുറക്കുകയും ചെയ്ത നടപടി ഗവ.കരാര്‍ ജീവനക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ഓള് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് താമരശേരി താലൂക്ക് കണ്വന്ഷന് അഭിപ്രായപ്പെട്ടു. നിലവിലുള്ള അവസ്ഥയില്‍ പ്രവൃത്തി ഏറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ പൊതുമരാമത്ത്, എല്‍.എസ്.ജി.ഡി വര്‍ക്കുകള്‍ ബഹിഷ്കരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രസിഡന്റ് പി.കെ മൊയ്തീന്‍കുട്ടി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.എം അക്ബര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.അബ്ദുല്‍ അസീസ്, ജന.സെക്രട്ടറി കെ.വി സന്തോഷ്കുമാര്‍, സംസ്ഥാന സമിതിയംഗം കെ.കെ.ബാലകൃഷ്ണന് വടകര, ഗഫൂര്‍ വടകര, എം.സി മുഹമ്മദലി, കെ.വി ആദായി, ജോയിമാത്യു പുല്ലൂരാംപാറ, ഹാഷിം പന്നൂര്, ഷാനവാസ് താമരശേരി, പ്രഭീഷ് പാലത്ത്, അഹമ്മദ്കുട്ടി ഓമശേരി, ജേക്കബ് പുതുപ്പാടി, കെ.വേണു സംസാരിച്ചു. താലൂക്ക് ജന.സെക്രട്ടറി സലീം മൂലയില്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."