'മതസംഘടനകള്‍ സാമൂഹ്യസേവന രംഗത്ത് മത്സരത്തിന് തയാറാകണം'
നരിക്കുനി: മതസമുദായ സംഘടനകള്‍ സാമൂഹ്യ സേവനരംഗത്ത് മത്സരിക്കാന്‍ തയാറാവണമെന്ന് മന്ത്രി കെ.ടി ജലീല്‍. അത്താണി നരിക്കുനിയില്‍ സലഫി ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ചു നല്‍കിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗികള്‍ക്കും ആലംബഹീനര്‍ക്കും അത്താണിയാവുന്നതിലൂടെ ദൈവസാമീപ്യം അനുഭവിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പി.ടി.എ റഹീം എ.എല്‍.എ മുഖ്യാതിഥിയായിരുന്നു.എം.എല്‍.എ കാരാട്ട് റസാഖ് അധ്യക്ഷം വഹിച്ചു.
അത്താണി ജന. സെക്രട്ടറി വി.പി അബ്ദുല്‍ ഖാദര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നരിക്കുനി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.കെ ബബിത,വൈസ് പ്രസിഡന്റ് പി.പി അബ്ദുല്‍ ജബ്ബാര്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി. ഷക്കീല ടീച്ചര്‍,ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.പി മുഹമ്മദ്, ടി.പി ശോഭന,വാര്‍ഡ് മെമ്പര്‍ ഫൗസിയ റഹ് മാന്‍ ,ടി കുഞ്ഞബ്ദുള്ള ഹാജി ,എം .രാജേഷ്, സലീം മടവൂര്‍,പി. ശശീന്ദ്രന്‍ ,വി . രവീന്ദ്രന്‍,പി.സി മുഹമ്മദ് മാസ്റ്റര്‍,പി.പി അസ്‌ലം ബാഖവി, എന്‍.പി അബ്ദുല്‍ ഗഫൂര്‍, എം.വി അബ്ദുള്ള മാസ്റ്റര്‍,എം.പി അഹമ്മദ് കുട്ടി,ടി. അബ്ദുല്‍ മജീദ് ,പി.കെ അബ്ദുറഹ്മാന്‍ ആശംസകളര്‍പ്പിച്ചു. സലഫി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.ഹുസൈന്‍ മടവൂര്‍ ആമുഖഭാഷണവും അത്താണി വൈസ് ചെയര്‍മാന്‍ പി.കെ രാഘവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."