HOME
DETAILS
MAL
പൈപ്പ്പൊട്ടി ശുദ്ധജലം പാഴാകുന്നു
backup
October 12 2016 | 01:10 AM
എളേറ്റില്‍: എളേറ്റില്‍ വട്ടോളിനെല്ലാങ്കണ്ടി റോഡ് നിര്‍മാണത്തിനിടെ പൊട്ടിയ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റാത്തത് കാരണം ശുദ്ധജലം പാഴാവുന്നു. പറക്കുന്ന് അങ്ങാടിക്ക് സമീപത്ത് ഡ്രൈനേജ് നിര്‍മാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുമ്പോഴാണ് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയത്.
വെള്ളം റോഡിലേക്ക് ചീറ്റാതിരിക്കാന്‍ താര്‍പ്പായ കൊണ്ട് മൂടിയിരിക്കുന്ന അവസ്ഥയിലാണ് ഉള്ളത്. രണ്ടാഴ്ച്ചയോളമായി വെള്ളം റോഡിലേക്ക് ഒഴുകുകയാണ്. അധികൃതരുടെ അനാസ്ഥ കാരണം ആയിരക്കണക്കിന് ലിറ്റര്‍ ശുദ്ധജലമാണ് ദിനേനെ പാഴാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."