HOME
DETAILS
MAL
ഹയര്‍സെക്കന്‍ഡറി: ഇടുക്കിയില്‍ 81.73 ശതമാനം വിജയം
backup
May 11 2016 | 06:05 AM
* 353 പേര്‍ക്ക് ഫുള്‍ എ പ്ലസ്
* ടെക്നിക്കല്‍ സ്കൂള്‍ -63.51 ശതമാനം
*ഓപ്പണ്‍ സ്കൂള്‍- 52.41 ശതമാനം
തൊടുപുഴ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരീക്ഷ ഫലം പുറത്തുവന്നപ്പോള്‍ ഇടുക്കി ജില്ലക്ക് 81.73 ശതമാനം വിജയം. 78 സ്കൂളുകളില്‍ നിന്നായി 10709 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 8752 പേര് വിജയിച്ചു. 353 കുട്ടികള്‍ക്കു എല്ലാ വിഷയത്തിനും മുഴുവന്‍ എപ്ലസ് ലഭിച്ചു. ടെക്നിക്കല്‍ സ്കൂള്‍ വിഭാഗത്തില്‍ 211 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 134 പേര് വിജയിച്ചു. 63.51 ശതമാനം വിജയം. അഞ്ച് കുട്ടികള്‍ക്കു എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 1372 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 719 പേര് വിജയിച്ചു. 52.41 ശതമാനം വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇടുക്കി ജില്ലയില്‍ നിന്നും പരീക്ഷ എഴുതിയ 1091 കുട്ടികളില്‍ (ഫസ്റ്റ് ആന്‍ഡ് സെക്കന്‍ഡ് പേപ്പര്‍ 90.47 ശതമാനം), ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് 85.24 ശതമാനം വിജയംനേടി. മാര്‍ ബേസില്‍ വി.എച്ച്.എസ്.എസ് സേനാപതി ഉടുമ്പന്‍ചോല, ഗവ. വി.എച്ച്.എസ്.എസ് നേര്യമംഗലം എന്നീ സ്കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. ഇടുക്കി ജില്ലയില്‍ 49 കുട്ടികളെ പരീക്ഷ എഴുതിച്ചു നൂറുശതമാനം വിജയം കരസ്ഥമാക്കിയ മാര്‍ ബേസില്‍ വി.എച്ച്.എസ്.എസ് സേനാപതിയാണ് മികച്ചസ്കൂള്. മൂന്നാര്‍ ഗവ. വി.എച്ച്.എസ്.എസ് 98.08 ശതമാനത്തോടെയും 96.08 ശതമാനത്തോടെ ഗവ. വി.എച്ച്.എസ്.എസ് കുഞ്ചിത്തണ്ണിയും തൊട്ടുപിന്നില്‍ നില്ക്കുന്നു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നൂറുശതമാനം ലഭിച്ച സ്കൂളുകള്‍ ജില്ലയില്‍ രണ്ടെണ്ണമാണ്. അമ്പതു കുട്ടികളെ എഴുതിച്ചു നൂറുശതമാനം വിജയം നേടിയ സെന്റ് തോമസ് ഇ.എം.എച്ച്.എസ് അട്ടപ്പള്ളം കുമളിയും 31 കുട്ടികളെ പരീക്ഷ എഴുതിച്ച മോഡല്‍ റെസിഡന്‍ഷല്‍ സ്കൂള്‍ മൂന്നാറും നൂറിന്റെ വിജയതിളക്കത്തിലാണ്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 457 വിദ്യാര്‍ഥികളെ പരീക്ഷ എഴുതിച്ച മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 70 പേര്‍ക്കു ഫുള്‍ എ പ്ലസ് ലഭിച്ചു. ബയോളജിയില്‍ മാത്രം 42 കുട്ടികള്‍ക്കാണ് ഫുള്‍ എ പ്ലസ് ലഭിച്ചത്. ഇതു കൂടാതെ അന്‍ഷാദ് സുബൈറിനു എല്ലാവിഷയത്തിനും മുഴുവന്‍ മാര്‍ക്കും ലഭിച്ചതും സ്കൂളിനു നേട്ടമായി. കുമാരമംഗലം എം.കെ.എന്‍.എം എച്ച്.എസ്.എസിലെ രാഹുല്‍ രാജേഷിനും എല്ലാ വിഷയത്തിനും മുഴുവന്‍ മാര്‍ക്കും നേടാനായതും ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."