ഏകസിവില്‍കോഡ് നടപ്പിലാക്കാന്‍ അനുവദിക്കില്ല: പി.കെ കുഞ്ഞാലിക്കുട്ടി
തൊട്ടില്‍പ്പാലം: രാജ്യത്തിന്റെ മതേതര സ്വഭാവത്തേയും ഐക്യത്തേയും തകര്‍ക്കുന്ന ഏകസിവില്‍കോഡ് നടപ്പിലാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാറിനെ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി.
ദേവര്‍കോവില്‍ വെസ്റ്റ് ശാഖാ മുസ്ലിം ലീഗ് സി.കെ മൊയ്തു മെമ്മോറിയല്‍ റിലീഫ് കമ്മിറ്റി കാഞ്ഞിരോളിയില്‍ നിര്‍മിച്ചു നല്കിയ നാലു ബൈത്തുറഹ്മ വീടുകളുടെ താക്കോല്‍ദാനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എസിന് കേരളത്തില്‍ സ്വാധീനമുണ്ടണ്ടാക്കാന് കഴിയാത്തത് ലീഗിന്റെ ഇടപെടല്കൊണ്ടണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.വി മൊയ്തു അധ്യക്ഷനായി. ഹാഫിള് മിദ്ലാദ് ഖിറാഅത്ത് നടത്തി. ചടങ്ങില്‍ പഴയകാല നേതാക്കളായ ഒ.കെ മൊയ്തു, ഇ.വി കുഞ്ഞബ്ദുല്ല, പി ഇബ്റാഹീം ഹാജി, എ.പി മൊയ്തു മാസ്റ്റര്‍ എന്നിവരെ കുഞ്ഞാലിക്കുട്ടി പൊന്നാട അണിയിച്ചു ആദരിച്ചു.
ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടണ്ടികശാല, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, എന്‍.സി അബൂബക്കര്‍, എസ്.പി കുഞ്ഞമ്മദ്, അഹമ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, സി.വി.എം വാണിമേല്‍, അന്‍സാരി തില്ലങ്കേരി, സാജിദ് നടുവണ്ണൂര്‍, കെ.കെ നവാസ്, വി.പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍, ഇ അബ്ദുല്‍ അസീസ് മാസ്റ്റര്‍, കെ.ടി അബൂബക്കര്‍ മൗലവി, എ.കെ.കെ തങ്ങള്‍, കെ.കെ ഉമ്മര്‍ മാസ്റ്റര്‍, കെ.എം സമീര്‍, സയ്യിദ് ഷറഫുദ്ധീന്‍ ജിഫ്രി, സി.കെ പോക്കര്, കുമ്പളംകണ്ടണ്ടി അഹമ്മദ്, തുണ്ടണ്ടിയില് ലത്തീഫ്, ടി.പി അമ്മദ്, സഫീര്‍ വി.വി, ടി.പി മജീദ്, എം.കെ അഫ്സല്, സജീര്‍ വി.വി, ടി.പി മുനീര്‍, അസ്ലം വി.പി സംസാരിച്ചു. സഈദ് തളിയില്‍ സ്വാഗതവും പി.വി നൗഷാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."