HOME
DETAILS

പോസ്റ്റല്‍ ബാലറ്റ് : 12 വരെ അപേക്ഷകള്‍ സ്വീകരിക്കും

  
backup
May 11 2016 | 06:05 AM

%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-12-%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%85
തൊടുപുഴ: പോസ്റ്റല്‍ ബാലറ്റ് വിതരണം സംബന്ധിച്ച് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍വ്വീസ് വോട്ടര്‍മാരെക്കൂടാതെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ( പൊലിസ് , ഫയര്‍ഫോഴ്‌സ്, ഹോംഗാര്‍ഡ് ഉള്‍പ്പെടെ) പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുണ്ട്. പൊലിസ് , ഫയര്‍ഫോഴ്‌സ്, ഹോംഗാര്‍ഡ്, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച നടപടിക്രമങ്ങള്‍ കൈക്കൊള്ളേണ്ടത് അതാത് വകുപ്പുകളിലെ ഇതിനായി നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍മാരാണ്. പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനത്തിനുള്ള നിയമനക്കത്തിനോടൊപ്പം പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷാ ഫോമും വിതരണം ചെയ്യും. അത് പൂര്‍ണ്ണമായി പൂരിപ്പിച്ച 12 വരെ നടക്കുന്ന പരിശീലനത്തിന്റെ സമയത്ത് തിരിച്ചേല്‍പ്പിക്കണം. ഇതിനായി പരിശീലന കേന്ദ്രങ്ങളില്‍ വോട്ടര്‍ സഹായ കേന്ദ്രം ഒരുക്കും. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ചുമതലയിലായിരിക്കും ഈ കേന്ദ്രം പ്രവര്‍ത്തിക്കുക. 12 വരെ തിരികെ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് നിയമസഭാ മണ്ഡലത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിച്ച് കഴിയുന്നതും അതാത് ദിവസം തന്നെ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ എത്തിക്കും. അപേക്ഷയുടെ അടിസ്ഥാനത്തിലുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ തൊട്ടടുത്ത ദിവസം തന്നെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ചെയ്യും. ആദ്യ പരിശീലന ദിവസങ്ങളില്‍ ലഭിച്ച അപേക്ഷക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ പരിശീലനത്തിന്റെ അവസാന ദിവസങ്ങളില്‍ പരിശീലന കേന്ദ്രങ്ങളില്‍ വച്ചും വിതരണം ചെയ്യും. ഇങ്ങനെ വിതരണം ചെയ്യുന്ന പക്ഷം വോട്ടര്‍ സഹായ കേന്ദ്രത്തിന്റെ ചുമതലയുള്ള ഓഫീസര്‍, റിട്ടേണിംഗ് ഓഫീസര്‍മാരില്‍ നിന്ന് ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റ് അതാത് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡോ മറ്റ് ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖയോ പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷം വിതരണം ചെയ്യുകയും അവരുടെ കയ്യൊപ്പ് രജിസ്റ്ററില്‍ രേഖപ്പെടുത്തി വാങ്ങുകയും ചെയ്യും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago