HOME
DETAILS

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി 13 ലേക്ക് മാറ്റി

  
backup
May 11 2016 | 06:05 AM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d
നെടുങ്കണ്ടം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് നെടുങ്കണ്ടത്ത് നടത്തുവാനിരുന്ന തെരഞ്ഞെടുപ്പ് പര്യടന പരിപാടി 13 ലേക്ക് മാറ്റിയതായി യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. ദേഹാസ്വാസ്യത്തെത്തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചത്. എ.ഐ.സി.സിയുടെ അറിയിപ്പ് അനുസരിച്ച് 13 ന് ഉച്ചകഴിഞ്ഞ് മൂന്നിന് രാഹുല്‍ നെടുങ്കണ്ടത്ത് എത്തിച്ചേരും. ഹോളിക്രോസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ ഹെലിപാഡിലാണ് രാഹുല്‍ ഗാന്ധി ഇറങ്ങുന്നത്. തുടര്‍ന്ന് ടൗണിലൂടെ കിഴക്കേക്കവലയില്‍ എത്തി മഹാത്മാഗാന്ധി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം സ്റ്റേഡിയത്തില്‍ എത്തും. രാഹുല്‍ ഗാന്ധിക്ക് ഒപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരും എത്തിച്ചേരും. ജില്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളായ പി.ജെ ജോസഫ്, സേനാപതി വേണു, റോഷി അഗസ്റ്റിന്‍, സിറിയക് തോമസ്, എ.കെ മണി എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സ്റ്റേജ് പന്തല്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. 25,000ഓളം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് യു.ഡി.എഫ് നേതാക്കളായ റോയി കെ പൗലോസ്, ഇ.എം ആഗസ്തി, എസ് അശോകന്‍, ജോസ് പാലത്തിനാല്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, രാജു എടത്വാ, ഷാജി പുള്ളോലില്‍, സി.എസ് യശോധരന്‍ എന്നിവര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി. പ്രവര്‍ത്തകര്‍ എത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബി.എഡ് കോളജ് മുതല്‍ കല്ലാര്‍ വരെയും സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ട്, ബസ് സ്റ്റാന്റിന് സമീപം എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago