കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ ഒ.ഡി.എഫ്
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ ശൗചാലയ(ഒ.ഡി.എഫ്)ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. കാവുംപുറം ബ്ലോക്ക് ഓഫിസ് പരിസരത്ത് നടന്ന ചടങ്ങില്‍ മന്ത്രി കെ.ടി ജലീല്‍ ഫോണിലൂടെ ഒ.ഡി.എഫ് പ്രഖ്യാപനം നടത്തി.
കുറ്റിപ്പുറം, എടയൂര്‍, ഇരിമ്പിളിയം, മാറാക്കര, പൊന്മള പഞ്ചായത്തുകള്‍ ഒ.ഡി.എഫ് പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് സമ്പൂര്‍ണ ശൗചാലയ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചത്.
പ്രഖ്യാപനപരിപാടി ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഖദീജ പാറൊളി, എം ഷാഹിന ടീച്ചര്‍, ടി ഇസ്മാഈല്‍, വസീമ വേളേരി, സി.പി ഉമ്മുകുല്‍സു, വി മധുസൂദനന്, കെ മൊയ്തീന്, ബുഷറ ഷെബീര്‍, സി.എച്ച് അബൂ യൂസഫ് ഗുരുക്കള്‍, എ.പി സബാഹ്, കെ.ടി സിദ്ദീഖ്, ഫസീല ടീച്ചര്‍, മാണിക്യന്, അനില്‍കുമാര്‍ സംസാരിച്ചു. ടി.പി ഹൈദര്‍ അലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."