സൗദി നജ്‌റാന്‍ സ്വദേശിക്ക് ആശ്വാസമായി ആയുര്‍വേദം
പെരിന്തല്‍മണ്ണ: വൈദ്യശാസ്ത്രങ്ങളെല്ലാം കൈവെടിഞ്ഞ യഹിയക്ക് ഇന്ത്യന്‍ ചികില്‍സാ രീതിയില്‍ ആശ്വാസം. സൗദി അറേബ്യയിലെ നജ്‌റാന്‍ സ്വദേശിയും അധ്യാപകനുമായ യഹ്‌യയുടെ വലതു കാലിന്റെ ബലം നഷ്ടപ്പെട്ട് നില്‍ക്കുവാനും നടക്കുവാനും ഏറെ പ്രയാസപ്പെട്ടിരുന്നു. നാലം വയസില്‍ തളര്‍ന്നു പോയ മാംസപേശികളെ പുനരുജ്ജീവിപ്പിക്കുന്നത് ഏറെ വെല്ലുവിളിയായിരുന്നു.
പെരിന്തല്‍മണ്ണ അമൃതം ആയുര്‍വേദാശുപത്രിയിലെ ഡോ.കൃഷ്ണദാസ്, ഡോ.ഷീബാ കൃഷ്ണദാസ്, ഡോ.ശാലി രാജീവ്, നീന്തല്‍ പരിശീലക കെ.നളിനിദേവി, യോഗാധ്യാപകരായ സുരേഷ്, ക്യാപ്റ്റന്‍ ഉണ്ണി, കൃഷ്ണ എന്നിവരുടെ പ്രയത്‌നം കൊണ്ടു യഹ്‌യ പുതുജീവിതത്തിലേക്കു വന്നു. രാവിലെ 6.30 മുതല്‍ 7.30 വരെ യോഗ പരിശീലനം, തുടര്‍ന്ന് ഒരു മണിക്കൂര്‍ ഔഷധമൂല്യമുള്ള പ്രകൃതിജന്യ നീരുറവയായ അമൃതം പൊയ്കയില്‍ നീന്തല്‍ പരിശീലനം, മാംസ കിഴി, വസ്തി, അവഗാഹസ്വേദം, തുടങ്ങിയ തീവ്ര ചികില്‍സയിലൂടെ യഹ്‌യയുടെ മാംസ പേശികള്‍ക്ക് മാറ്റം സംഭവിച്ചു തുടങ്ങി. കാല്‍മുട്ടും ഞെരിയാണിയുടെയും അസ്വാഭാവിക കുഴതെറ്റല്‍ പ്രവണത കുറഞ്ഞു തുടങ്ങി.
ആയുര്‍വേദ യോഗ യോഗനീന്തല്‍ ചികില്‍സയിലൂടെ തന്റെ കാലിനു വന്ന വ്യത്യാസം അത്ഭുതത്തോടെ നോക്കികാണുകയാണ് ഈ യുവാവ്. 45 ദിവസത്തെ ചികില്‍സക്ക് ശേഷം തിരിച്ച് പോയ യഹിയക്ക് അമൃതം യോഗ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."