കൊണ്ടോട്ടി അങ്ങാടിയില്‍ വണ്‍വേ ട്രാഫിക് ഏര്‍പ്പെടുത്താന്‍ ആലോചന
കൊണ്ടോട്ടി: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കൊണ്ടോട്ടി അങ്ങാടിയില്‍ വണ്‍വേ ട്രാഫിക് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് നഗരസഭ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യാപാരി-മോട്ടോര്‍ തൊഴിലാളികളുടെയും അഭിപ്രായങ്ങള്‍ തേടും. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.
വണ്‍വേ ട്രാഫിക് നടപ്പിാക്കാനുള്ള തീരുമാനം നേരത്തെ കൊണ്ടോട്ടിയില്‍ വിവാദമായതാണ്. ആയതിനാല്‍ തന്നെ തര്‍ക്കങ്ങള്‍ പരിഹരിച്ച് മാത്രമെ നഗരസഭ തീരുമാനങ്ങളെടുക്കുകയുള്ളൂ. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും അഭിപ്രായം ആരായും.
വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കും. നിലവില്‍ പഴയങ്ങാടി റോഡ് വഴിയുളള സൗകര്യം വിലയിരുത്തും. പൊലിസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തും.
കൊണ്ടോട്ടി പഴയ ബസ് സ്റ്റാന്‍ഡ് വഴി വലിയ ബസുകള്‍ ഭൂരിഭാഗവും ഇപ്പോള്‍ കയറിയിറങ്ങുന്നില്ല. ആയതിനാല്‍ തന്നെ ഈഭാഗത്ത് കച്ചവട മാന്ദ്യവും അനുഭവപ്പെടുന്നു.
വാഹനങ്ങളുടെ പെരുപ്പവും റോഡിന്റെ തകര്‍ച്ചയും സിഗ്നല്‍ കണ്ണടച്ചതും കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഏതു നേരവും ഗതാഗതക്കുരുക്കിന് കാരണമാവുകയാണ്. മുഴുവന്‍ വാഹനങ്ങളും ബൈപ്പാസ് റോഡിലൂടെ പോകുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
പഴയങ്ങാടി റോഡ് പുനുദ്ധാരണം നടത്തിയെങ്കിലും അതു വഴി വലിയ വാഹനങ്ങള്‍ കടത്തിവിടുന്നത് സാങ്കേതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നും വിലയിരുത്തലുണ്ട്. ജനത്തിന് പ്രയാസമില്ലാത്ത രീതിയില്‍ പ്രശ്‌നങ്ങള്‍ പഠിച്ച് മാത്രമെ തീരുമാനം കൈകൊള്ളൂവെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."