HOME
DETAILS
MAL
മനസില്‍കണ്ടത് നടപ്പാകാത്തതിന് ആക്ഷേപിക്കേണ്ട: പിണറായി
backup
October 12 2016 | 02:10 AM
നിലമ്പൂര്‍: തങ്ങള്‍ ചെയ്യാത്ത കാര്യങ്ങള്‍ ഇനി ഒരുകൂട്ടരും ചെയ്യേണ്ടെന്ന നശീകരണ ചിന്തയാണ് പ്രതിപക്ഷത്തിനുള്ളതെന്നും തങ്ങള്‍ മനസില്‍ കണ്ടത് നടപ്പാകാത്തതിനു മുഖ്യമന്ത്രിയെ വിമര്‍ശിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍ട്ടിസാന്‍സ് യൂനിയന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ പൊതുവികസനത്തിന് സഹായകരമായ നിലപാടാണ് യഥാര്‍ഥ പ്രതിപക്ഷം സ്വീകരിക്കേണ്ടത്. സ്വാശ്രയ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിലെ ചിലര്‍ക്കുമാത്രമാണ് സമരം തുടങ്ങാനുള്ള ആവേശമുണ്ടായത്. ആദ്യമായി സ്വാശ്രയ മാനേജുമെന്റിനുമേല് നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാരാണ് ഇപ്പോഴത്തേത്. വികസന കാര്യങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചക്ക് പ്രതിപക്ഷം തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."