മാനസികാരോഗ്യ രംഗത്തു ബോധവല്‍ക്കരണം വേണം: ഡോ. ബിന്ദു സലീം
ദോഹ: ലോകത്തു മാനസിക സമ്മര്‍ദങ്ങളും പ്രയാസങ്ങളും വര്‍ധിക്കുകയാണെന്നും സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ ശക്തമായ ബോധവല്‍ക്കരണം വേണമെന്നും പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. ബിന്ദു സലീം. ലോക മാനസികദിനാചരണത്തോടനുബന്ധിച്ചു മീഡിയ പ്ലസും ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ സൈക്കോളജിക്കല്‍ ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് ഫസ്റ്റ് എയിഡ് ഫോര്‍ ഓള്‍ എന്ന വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
മാനസിക രോഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും സമീപനവും മാറണമെന്നും അവരോട് സഹതാപം കാണിക്കുന്നതിനു പകരം അനു താപം കാണിക്കണമെന്നും അവര്‍ പറഞ്ഞു. മനസിന്റെ ശുദ്ധീകരണവും ശാക്തീകരണവും സമൂഹത്തിന് പുരോഗമനപരമായ ഊര്‍ജം പകരുമെന്ന് ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി പറഞ്ഞു. മീഡിയ പ്ലസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ആന്റി സ്‌മോക്കിങ് സൊസൈറ്റി ഗ്ലോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര ഉദ്ഘാടനം ചെയ്തു. ഡോ. എം.പി ഹസന്‍കുഞ്ഞി, അനസ് അബ്ദുല്‍ ഖാദര്‍, ബഷീര്‍ വടകര, റഫീഖ് മേച്ചേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."