HOME
DETAILS
MAL
പാലിയേറ്റീവ് യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം
backup
May 11 2016 | 06:05 AM
തൊടുപുഴ: പാലിയേറ്റീവ് പരിചരണ പദ്ധതിക്ക് യുവാക്കളുടെ കൈത്താങ്ങ്. മാറാരോഗികള്‍ക്കും ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്നവര്‍ക്കും സാന്ത്വനമേകി അവരുടെ സാമ്പത്തിക-സാമൂഹിക-ആത്മീയ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂത്ത് വിങ്ങിന്റെ പ്രവര്‍ത്തനത്തിന് ജില്ലയില്‍ ശുഭാരംഭമായി.
വീട്ടിലും സമൂഹത്തിലുമുള്ള രോഗികളെ പരിചരിക്കാനും അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്യാനും യുവാക്കളെ തയ്യാറെടുപ്പിക്കുന്നതിനൊപ്പം പ്രായമായവരുടെ പരിചരണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന അവബോധം അവരില്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പാലിയേറ്റീവ് കെയര്‍ യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തനമാരംഭിച്ചത്. രോഗിയെ രോഗിയായി കാണാതെ മനുഷ്യനായി കാണുക എന്നതും മാതാപിതാക്കളെ അവസാന നാളുകളില്‍ വീട്ടില്‍ മക്കള്‍ക്കൊപ്പം പാര്‍പ്പിക്കുന്നത് കടമയാണെന്നതും തിരിച്ചറിയുന്ന തലമുറയെ സൃഷ്ടിക്കുന്നതും യൂത്ത് മൂവ്മെന്റ് പരിപാടിയുടെ ലക്ഷ്യമാണ്.
യൂത്ത് മൂവ്മെന്റ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി ആര് രേഖ നിര്‍വഹിച്ചു. പാലിയേറ്റീവ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ് അധ്യക്ഷനായി. പാലിയേറ്റീവ് കെയറിനെക്കുറിച്ച് ജില്ലാ ആശുപത്രി നോഡല്‍ ഓഫീസര്‍ ഡോ. മിനി മോഹനും യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാലിയേറ്റീവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിജോ വിജയനും വിശദീകരിച്ചു. എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശരത് ജി റാവു ലോഗോ പ്രകാശിപ്പിച്ചു. വെബ് സൈറ്റിന്റെ ഉദ്ഘാടനം ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജയാംബികയും ഫെയ്സ് ബുക്ക് പേജിന്റെ ഉദ്ഘാടനം ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സിതാര മാത്യുവും വാട്സ് ആപ് ഗ്രൂപ്പിന്റെ ഉദ്ഘാടനം സ്നേഹധാര ആയുര്‍വേദ നോഡല്‍ ഓഫീസര്‍ ഡോ. കെ ആര് സുരേഷും അംഗത്വഫോറം വിതരണ ഉദ്ഘാടനം ജില്ലാ മസ് മീഡിയ ഓഫീസര്‍ ജയരാജനും നിര്‍വഹിച്ചു. ഡോ. സുധാകര്‍, ജയപ്രകാശ്, അനില്‍, സി. അല്‍ഫോന്‍സ, ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് ലീഡര്‍ മിഥുന് മനോഹര്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.ലിഫിന് ഈപ്പച്ചന് സ്വാഗതവും പാലിയേറ്റീവ് കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ പി കെ ഉഷാകുമാരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."