കാന്തപുരം വിഭാഗത്തിന്റെ മര്‍ദനത്തില്‍ പരുക്കേറ്റവരെ നേതാക്കള്‍ സന്ദര്‍ശിച്ചു
തിരൂരങ്ങാടി: കക്കാട്ട് കാന്തപുരം വിഭാഗത്തിന്റെ അക്രമത്തില്‍ പരുക്കേറ്റ് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരെ സമസ്ത കേരള ഇസ്ലാംമതവിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പുറങ്ങ് മൊയ്തീന് മുസ്ലിയാര്, ജില്ലാ സെക്രട്ടറി അബ്ദുല്‍ഖാദര്‍ അല്‍ ഖാസിമി, മദ്റസ മാനേജ്മെന്റ് അസോസിയെഷന് ജില്ലാ ട്രഷറര്‍ എം.എ ഖാദര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
സയ്യിദ് അബ്ദുല്റഹ്മാന് ജിഫ്രി തങ്ങള്‍ കക്കാട്, മാനേജ്മെന്റ് അസോസിയേഷന് ജില്ലാ ജോ. സെക്രട്ടറി എന്‍ കുഞ്ഞിപ്പോക്കര് പരപ്പനങ്ങാടി, ചെമ്മാട് മേഖലാ സെക്രട്ടറി സലാം മാസ്റ്റര്‍, ഒ.സി ഹനീഫ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കക്കാട് മേക്കേക്കാട്ടില് ശരീഫ്(32), സഹോദരന് ജാബിര്‍(23) എന്നിവരാണ് പരുക്കുകളോടെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ളത്. ശനിയാഴ്ച രാത്രി പത്തിന് കടയടക്കുന്നതിനിടെയാണ് ഇവര്‍ക്ക് മര്‍ദനമേറ്റത്. ഇതിനു ശേഷം വീട്ടില്‍കയറിയുള്ള അക്രമത്തില്‍ ശരീഫിന്റെ ഭാര്യ ജൂബി ഷെറിന്, സഹോദരി മുംതാസ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."