നിയമന വിവാദം; എം.ഡിയെ ഉപരോധിക്കാനെത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
വളാഞ്ചേരി: സഹകരണ സ്ഥാപനമായ കുറ്റിപ്പുറം മാല്‍കോ ടെക്സ് സ്പിന്നിങ് മില്ലില്‍ എം.ഡി സ്ഥാനത്തേക്ക് അനധികൃതമായി നിയമനം നടത്തിയെന്നാരോപിച്ച് എം.ഡിയെ ഉപരോധിക്കാന്‍ ശ്രമിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു.
വിദ്യാഭ്യാസ യോഗ്യതയും പ്രായവും നിയമന പട്ടികയും മറികടന്നാണ് വിജിലന്‍സ് അന്വേഷണം നേരിടുന്നയാളെ മന്ത്രി കെ.ടി ജലീലിന്റെയും തിരൂരിലെ സി.പി.എം നേതാവിന്റെയും ഇഷ്ടപ്രകാരം എം.ഡിയായി നിയമിച്ചതെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ഇഫ്തിഖാറുദ്ദീന് പറഞ്ഞു.
സംഘടിച്ചെത്തിയ പ്രവര്‍ത്തകരെ ഗെയിറ്റിനു പുറത്ത് പൊലിസ് തടഞ്ഞെങ്കിലും അകത്തു കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടായി. തുടര്‍ന്നു പൊലിസ് ബലം പ്രയോഗിച്ചു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
സമരത്തിന് കെ.വി ഉണ്ണികൃഷ്ണന്, കെ.പി ഉമ്മര്‍, കെ.ടി മുസ്തഫ, യാസര്‍ പൊട്ടച്ചോല, മുസ്തഫ, ഷിഹാബ്, റിയാസ്, വി.കെ രാജേഷ്, സാഹിര്‍ മാസ്റ്റര്‍, മനോജ് കുറ്റിപ്പുറം, സുല്‍ഫിക്കര്‍, കെ.ടി വാപ്പു, പി. മുസ്തഫ, സുബൈര്‍, നാസര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."