സര്‍ക്കാറിന്റെ പൈലറ്റ് പദ്ധതി: സ്വകാര്യ പങ്കാളിത്തത്തോടെ വ്യവസായ ടൂറിസം പാര്‍ക്ക് നിലമ്പൂരില്‍
നിലമ്പൂര്‍: പരമ്പരാഗത വ്യവസായ യൂനിറ്റുകളുടെ ഉന്നമനവും നിലനില്‍പ്പും ലക്ഷ്യമാക്കിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ യൂനിറ്റുകളുടെ ടൂറിസം പാര്‍ക്ക് പദ്ധതി നിലമ്പൂരില്‍ തുടങ്ങും. സ്വകാര്യപങ്കാളിത്തതോടയുള്ള സംസ്ഥാനത്തിന്റെ പൈലറ്റ് പദ്ധതിയാണ് നിലമ്പൂരില്‍ തുടങ്ങുക. ഇതിന്റെ ഭാഗമായി പി.വി അന്‍വര്‍ എം.എല്‍.എയുടെയും വ്യവസായവകുപ്പ് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി രാധാകൃഷ്ണന്‍ നായരുടെയും നേതൃത്വത്തില്‍ നിലമ്പൂരില്‍ പ്രഥമയോഗം ചേര്‍ന്നു. പ്രാദേശികമായി ലഭിക്കുന്ന ഉല്‍പനങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ചെറുകിട വ്യവസായ യൂനിറ്റുകളുടെ പാര്‍ക്ക് സ്ഥാപിക്കാനാണ് തീരുമാനം. വിവിധ ചെറുകിട സംരംഭങ്ങളെ ഒരുകുടക്കീഴില്‍ കൊണ്ടുവരുകയും മേഖലയിലെ തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. വ്യവസായ പാര്‍ക്കിനുള്ള സ്ഥല സൗകര്യം സര്‍ക്കാര്‍ ഒരുക്കും. നിലമ്പൂരില്‍ പ്രധാനമായും വനംവകുപ്പിന്റെ അരുവാക്കോടിലെ അടച്ചുപൂട്ടിയ വുഡ് ഇന്റസ്ട്രീസിന്റെ ഭൂമി ലഭിക്കുന്നതിനു വേണ്ടിയുള്ള നടപടികളാരായും. ഇതിനു പുറമെ റോഡ്, വെള്ളം വൈദ്യുതി എന്നിവയും സര്‍ക്കാര്‍ സഹായത്തോടെ ലഭ്യമാക്കും. പൊതു സംരംഭകരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി വിപുലമായ വ്യവസായ പ്രോജക്ട് തയ്യാറാക്കും. ബാങ്ക് വായ്പകള്‍ മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിനും പദ്ധതിയുണ്ട്. പ്രാഥമിക യോഗത്തിനു ശേഷം വിപുലമായ യോഗങ്ങളും ഇതിനുവേണ്ടി പ്രത്യേക കമ്മറ്റിയും രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."