HOME
DETAILS
MAL
കിണറ്റില്‍ വീണയാളെയും രക്ഷിക്കാനിറങ്ങിയ സഹോദരങ്ങളെയും അഗ്നിശമനസേന രക്ഷപ്പെടുത്തി
backup
October 12 2016 | 02:10 AM
മഞ്ചേരി: അബദ്ധത്തില്‍ കിണറ്റില്‍വീണ യുവാവിനെയും ഇയാളെ രക്ഷിക്കാനിറങ്ങിയ സഹോദരങ്ങളെയും മഞ്ചേരി അഗ്നിശമനസേന രക്ഷപ്പെടുത്തി. പൂക്കൊളത്തൂര്‍ കല്ലേങ്ങല്‍ ഹരിജന്‍ കോളനിയിലെ പഞ്ചായത്ത് വക കിണറിലാണ് പ്രദേശവാസിയായ കെ.സി സുന്ദരന്‍ (35) വീണത്. തിങ്കളാഴ്ച രാത്രി 11.30നായിരുന്നു സംഭവം.
വിവരമറിഞ്ഞെത്തിയ ഇയാളുടെ സഹോദരങ്ങളായ അയ്യപ്പന്, രഘു എന്നിവര്‍ രക്ഷപ്പെടുത്താനായി കിണറിലിറങ്ങിയെങ്കിലും ഇവരും തിരികെ കയറാനാവാതെ കുടുങ്ങി. 55 അടി ആഴമുള്ള കിണറ്റില്‍ മൂന്നടിയോളം വെള്ളമുണ്ടായിരുന്നു.
ഫയര്മാന്മാരായ കെ. മുഹമ്മദ് കുട്ടി, കെ. മുഹമ്മദ് ശമീം എന്നിവര്‍ കിണറ്റിലിറങ്ങി കയര്‍, വല എന്നിവ ഉപയോഗിച്ചാണ് മൂവരെയും രക്ഷിച്ചത്. അസി.സ്റ്റേഷന് ഓഫിസര്‍ പി.ടി ഉമ്മര്‍, ലീഡിങ് ഫയര്മാന് എം. അബ്ദുല്‍ കരീം, മുഹമ്മദ് ശാഫി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."