നിരപരാധിക്ക് മര്‍ദനം; സ്ത്രീകളും കുട്ടികളും പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ചു
നിലമ്പൂര്‍: വടപുറത്ത് അഞ്ചു വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത നിരപരാധിയായ ഓട്ടോറിക്ഷ തൊഴിലാളിയും ഭാര്യയും മര്‍ദിനത്തിനിരയായ സംഭവത്തില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാട്ടുകാര്‍ നിലമ്പൂര്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് ഉപരോധസമരം തുടങ്ങിയത്.
ഇതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞ ശനിയാഴ്ച സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. വടപുറത്തെ തൈതോട്ടത്തില്‍ സക്കീറിനും ഭാര്യയ്ക്കുമാണ് മര്‍ദനമേറ്റത്. കഴിഞ്ഞ നാലിനു രാത്രി ഇവരുടെ വീട്ടിലെത്തിയായിരുന്നു മര്‍ദനം. പൊലിസും ട്രോമാകെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ഇവര്‍ പരാതിപ്പെട്ടിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ പൊലിസ് കേസെടുക്കുമെന്നു ശനിയാഴ്ച ഉറപ്പുനല്‍കുകയും ചെയ്തു.
എന്നാല്‍ മൊഴി രേഖപ്പെടുത്തിയിട്ടും ഉറപ്പു പാലിക്കാതെവന്നതോടെയാണ് ഇന്നലെ നാട്ടുകാര്‍ സി.പി.എം മമ്പാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഉപരോധസമരം നടത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെിയ നിലമ്പൂര്‍ സി.ഐ ദേവസ്യയും സി.പി.എം നേതാക്കളും ചര്‍ച്ച നടത്തി. ദമ്പതികളുടെ മൊഴി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് പന്ത്രണ്ടരയോടെ സമരം പിന്‍വലിച്ചു.
സി.പി.എം മമ്പാട് ലോക്കല്‍ സെക്രട്ടറി ബി. മുഹമ്മദ് റസാഖ്, ഏരിയ സെന്റര്‍ അംഗം എം.ടി അഹമ്മദ്, പി.അയ്യപ്പന്‍, ടി.പി ഉമൈമത്ത്, പി.ഷിഫ്‌ന, തെക്കുട്ടിയന്‍ ഗോപിക, കെ.ജെ ബിജു, കൗമാരി മുകുന്ദന്‍, ബഷീര്‍ പള്ളിത്തൊടി, കെ. മുജീബ്, കെ.സി മുജീബ്,കാമ്പ്രത്ത് സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എം.എല്‍.എ സ്റ്റേഷനിലെത്തി
നിലമ്പൂര്‍: അഞ്ചു വയസുകാരി പീഡനത്തിരയായ സംഭവത്തില്‍ പ്രതിയെന്നാരോപിച്ചു യുവാവിനെ പൊലിസ് മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി കൈകൊള്ളാത്തതിനെ തുടര്‍ന്ന് പി.വി അന്‍വര്‍ എം.എല്‍.എ പൊലിസ് സ്റ്റേഷനിലെത്തി സി.ഐമായി ചര്‍ച്ച നടത്തി. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് സി.ഐ ഉറപ്പുനല്‍കി. സി.പി.എം നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷന്‍, സലീം മാട്ടുമ്മല്‍, പി.ടി ഉസ്മാന്‍, അരുമ ജയകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
'അനര്‍ഹരുണ്ടെങ്കില്‍ നീക്കും'
നിലമ്പൂര്‍: ട്രോമാകെയര്‍ യൂനിറ്റില്‍ അനര്‍ഹരുണ്ടെങ്കില്‍ അന്വേഷണം നടത്തി കണ്ടെത്തിയാല്‍ നീക്കംചെയ്യുമെന്ന് നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യ. പൊലിസിനൊപ്പമെത്തിയ ട്രോമാകെയര്‍ വളണ്ടിയര്‍മാരില്‍ ചിലരാണ് നിരപരാധികളായ ദമ്പതികളെ വീട്ടില്‍കയറി മര്‍ദിച്ചതെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സി.ഐയുടെ പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."