HOME
DETAILS
MAL
വണ്ടൂരില്‍ വാതില്‍ കുത്തിത്തുറന്ന് മോഷണം; 3.5 പവന് സ്വര്‍ണവും 25,000 രൂപയും നഷ്ടപ്പെട്ടു
backup
October 12 2016 | 02:10 AM
വണ്ടൂര്‍: വണ്ടൂര്‍ ചെറുകോടില്‍ ആളില്ലാത്ത വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം. മൂന്നര പവന് സ്വര്‍ണവും 25,000 രൂപയും നഷ്ടപ്പെട്ടു. ചെറുകോട് ഈന്തന്കുഴിയില് കുഞ്ഞിമുഹമ്മദിന്റെ വീട്ടിലാണ് വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ തക്കംനോക്കി മോഷണം നടന്നത്. വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ മുറിക്കുള്ളിലുണ്ടായിരുന്ന മേശയില്‍ സൂക്ഷിച്ചിരുന്ന ആഭരണമാണ് മോഷ്ടിച്ചത്. പണം സമീപത്തെ അലമാരയിലായിരുന്നു. മലഞ്ചരക്ക് കടയുടമയായ കുഞ്ഞിമുഹമ്മദ് രാത്രി കടയടച്ചു ചെന്നപ്പോഴായിരുന്നു മോഷണ വിവരം അറിയുന്നത്. വീടിനുള്ളില്‍ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടിരുന്നു. വണ്ടൂര്‍ എസ്.ഐ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."