ജില്ലാ അത്‌ലറ്റിക്‌സ് മീറ്റ് 15 മുതല്‍
മലപ്പുറം: ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ കീഴില്‍ നടത്തുന്ന 46ാമത് മലപ്പുറം ജില്ലാ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് 15,16 തിയതികളില്‍ യൂനിവേഴ്‌സിറ്റി സി.എച്ച് മുഹമ്മദ് കോയ സ്‌റ്റേഡിയത്തില്‍ നടക്കും. 15നു രാവിലെ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. 14 വയസിന് താഴെ, 16 വയസിന് താഴെ, 18 വയസിന് താഴെ, 20 വയസിന് താഴെ, മെന്‍-വുമണ്‍ എന്നീ അഞ്ചു വിഭാഗങ്ങളിലായാണു മത്സരം. ജില്ലയിലെ അത്‌ലറ്റിക്‌സ് അസോസിയേഷനില്‍ അംഗത്വമുള്ള ക്ലബുകളിലെയും സ്ഥാപനങ്ങളിലെയും 63 ടീമുകളില്‍ നിന്നും 2,147 താരങ്ങള്‍ പങ്കെടുക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. സമാപന സമ്മേളനം അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.സക്കീര്‍ ഹുസൈന്‍, വൈസ് പ്രസിഡന്റ് മജീദ് ഐഡിയല്‍, സെക്രട്ടറി കെ.കെ രവീന്ദ്രന്‍, കെ.പി അജയ്രാജ്, ഷാഫി അമയത്ത് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."