HOME
DETAILS
MAL
അപകട നഷ്ടപരിഹാരം വാഹനം വാങ്ങിയ സ്ഥാപനവും ഓടിച്ചയാളും നല്കാന് വിധി
backup
May 11 2016 | 06:05 AM
തൊടുപുഴ: അപകടത്തില്‍ പെട്ട വാഹനം ഓടിച്ചയാളും രജിസ്റ്റേര്‍ഡ് ഉടമയില്‍നിന്ന് വാഹനം വാങ്ങിയ കമ്പനിയും അപകടം മൂലമുണ്ടായ കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. രജിസ്റ്റേര്‍ഡ് ഉടമയെ കുറ്റവിമുക്തനാക്കി തൊടുപുഴ അഡീഷണല്‍ ജില്ലാ ജഡ്ജി ഡി സുരേഷ്കുമാറാണ് 3,21,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധി പ്രഖ്യാപിച്ചത്.
കൊല്ലം തണ്ടംതണ്ടില് നഹാസ് വിറ്റ വാഹനം കൊല്ലത്തുള്ള ടിവിഎസ് ഫിനാന്‍സ് ലിമിറ്റഡാണ് വാങ്ങിയത്. ഇവര്‍ രജിസ്റ്റേര്‍ഡ് ഉടമസ്ഥന്റെ പേര് മാറ്റാതെ വാഹനം കൈവശം വയ്ക്കുകയും ഇടുക്കി പെരുംകുളത്ത് സിബി എന്ന് വിളിക്കുന്ന ജയിംസ് ലൈസന്‍സില്ലാതെ വണ്ടി ഓടിക്കുമ്പോള്‍ അപകടത്തില്‍ പെടുകയുമായിരുന്നു. നഹാസിനുവേണ്ടി അഡ്വ. എന്‍ വിജയമോഹന് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."