പൊതുസ്ഥലത്തെ മത്സ്യവില്പന നിര്‍ത്തണമെന്ന് ആവശ്യം
മത്സ്യവില്പനയ്ക്കായി കെട്ടിട സൗകര്യം ഒരുക്കണം
കുഞ്ഞിമംഗലം: പഞ്ചായത്തില്‍ മത്സ്യ മാര്‍ക്കറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇപ്പോള്‍ ആണ്ടാം കൊവ്വലില്‍ നടക്കുന്ന മത്സ്യവില്പന കാരണം ദുര്‍ഗന്ധം അസഹ്യമാകുന്നതായാണു പരിസരവാസികളുടെ പരാതി. മുമ്പു കുഞ്ഞിമംഗലം തെരുവില്‍ ഉള്ള പഞ്ചായത്തു മത്സ്യമാര്‍ക്കറ്റിലായിരുന്നു വില്പന നടത്തിയിരുന്നത്. അവിടെ ഉണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണിതിരുന്നു. എന്നാല്‍ പഞ്ചായത്ത് നിര്‍മിച്ച മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യ വില്പന നടത്താന്‍ ആരും തയാറാകുന്നില്ല. ആണ്ടാം കൊവ്വലില്‍ ഉള്ള പൊതു സ്ഥലത്താണു മത്സ്യ വില്പന നടക്കുന്നത്.
നിലവില്‍ തെരുവില്‍ ഉള്ള മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിലേക്കഴ മത്സ്യ വില്പന മാറ്റുകയോ ആണ്ടാം കൊവ്വലില്‍ പുതിയ മത്സ്യ മാര്‍ക്കറ്റു കെട്ടിടം പണിയുകയോ ചെയ്യാന്‍ പഞ്ചായത്ത് അധികാരികള്‍ തയാറാകണമെന്നാണ് ആവശ്യമുയരുന്നത്. പഞ്ചായത്തില്‍ മത്സ്യമാര്ക്കറ്റു വേണമെന്ന ആവശ്യം മുന്‍നിര്‍ത്തി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."