മനുഷ്യവേട്ട നാഗരിക സമൂഹത്തിന് അപമാനം: സാദിഖലി തങ്ങള്‍
ഇരിട്ടി: ജില്ലയില്‍ നടക്കുന്ന മനുഷ്യ വേട്ട നാഗരിക സമൂഹത്തിന് അപമാനമാണെന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. തൊട്ടിപ്പാലം നവീകരിച്ച നൂറുല്‍ ഹുദ മദ്റസയുടെ കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പട്ടികളെയും കാട്ടു മൃഗങ്ങളെയും വെടിവെച്ചു കൊല്ലാന്‍ പോലും നിയമ വിലക്കുള്ള നമ്മുടെ നാട്ടില്‍ മനുഷ്യരെ കൊല്ലുന്നത് ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ മുന്നോട്ടു വരണമെന്നും മദ്റസ വിദ്യാഭ്യാസത്തിലൂടെ സ്നേഹവും കരുണയുമാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹല്ല് പ്രസിഡന്റ് സി കുഞ്ഞ് മുഹമ്മദ് ഹാജി അധ്യക്ഷനായി. കുണ്ടണ്ടില് കുഞ്ഞി മുഹമ്മദ്, സഈദ് ഫൈസി, കെ മുഹമ്മദ് മുസ്തഫ ഫൈസി, യു.പി ഉമ്മര്‍ ദാരിമി, അബ്ദുല്‍ റഷീദ് ദാരിമി തൊട്ടിപ്പാലം, എം മുഹമ്മദ്, കെ.എസ് അലി മൗലവി, വി.ടി പൂക്കോയ തങ്ങള്‍, കെ.പി മൊയ്തീന് കുട്ടി, കെ.എം ബാപ്പുഹാജി, കെ.കെ ബീരാന് കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."